spot_img
- Advertisement -spot_imgspot_img
Sunday, December 10, 2023
ADVERT
HomeEDITOR'S CHOICEകെ റെയിലിനെ അനുകൂലിക്കുന്ന മാന്യ വ്യക്തികള്‍ക്ക് കുറഞ്ഞ വിലക്ക് ഈ വീട് വാങ്ങാം- വൈറലായി ഉടമയുടെ...

കെ റെയിലിനെ അനുകൂലിക്കുന്ന മാന്യ വ്യക്തികള്‍ക്ക് കുറഞ്ഞ വിലക്ക് ഈ വീട് വാങ്ങാം- വൈറലായി ഉടമയുടെ കുറിപ്പ്

- Advertisement -

കെ റെയില്‍ കടന്നുപോകുന്ന പാതയിലുള്ള വീട് കുറഞ്ഞ വിലയ്ക്ക് വില്‍ക്കാന്‍ തയ്യാറെന്ന് ഉടമയുടെ കുറിപ്പ്. ചങ്ങനാശേരി സ്വദേശിയായ മനോജ് വര്‍ക്കിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യത്യസ്തമായ ഓഫര്‍ മുന്നോട്ടുവെച്ചത്. 60 ലക്ഷം രൂപയാണ് വീടിനും സ്ഥലത്തിനും കൂടി ചെലവായതെന്ന് മനോജ് വര്‍ക്കി പറയുന്നു. സര്‍ക്കാരിന്റെ നഷ്ടപരിഹാര പാക്കേജ് പ്രകാരം മൂന്നിരട്ടിവരെ വില ലഭിക്കും അത്രയും പണം സ്വീകരിക്കാന്‍ ശേഷിയില്ലാത്തതുകൊണ്ട് 50 ലക്ഷം രൂപക്ക് വില്‍ക്കാന്‍ തയ്യാറാണെന്നും കെ റെയിലിനെ അനുകൂലിക്കുന്നവര്‍ക്ക് ഈ വീട് വാങ്ങി മൂന്ന് ഇരട്ടി ലാഭത്തിന് അവകാശികളാവാമെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു.

- Advertisement -

ഞാൻ ചങ്ങാനശ്ശേരി മടപ്പള്ളി പഞ്ചായത്തിൽ താമസിക്കുന്ന ഒരു വ്യക്തി ആണ്. K-rail പാതയിലുള്ള എന്റെ വീടും സ്ഥലവും ഞാൻ വിൽക്കാൻ ആഗ്രഹിക്കുന്നു. എനിക്കു ഈ വീടിനും സ്ഥലത്തിനും 60 ലക്ഷം രൂപ ചെലവായിട്ടുണ്ട്. ഇപ്പോൾ ഗവണ്മെന്റ് 3 ഇരട്ടി വില പ്രേഖ്യാപിച്ചിരിക്കുന്ന സ്ഥലമാണ്. അത്രയും പണം സ്വീകരിക്കാനുള്ള capacity ഇല്ലാത്തത് കൊണ്ട് ഞാൻഎന്റെ സ്ഥലം 50ലക്ഷം രൂപക്ക് വിൽക്കുവാൻ ആഗ്രഹിക്കുന്നു. K-rail നെ അനുകൂലിക്കുന്ന ഏതെങ്കിലും മഹത്വക്തികൾക്ക് ഈ വീട് വാങ്ങാൻ ആഗ്രഹമുണ്ടെങ്കിൽ ഇത് വാങ്ങിയതിന് ശേഷം 3 ഇരട്ടി ലാഭത്തിന് അവകാശികളാകാം. വേണ്ടവർ ബന്ധപ്പെടുക വേണ്ടാത്തവർ ആവശ്യമുള്ളവരിലേക്ക് share ചെയ്യുക.

https://m.facebook.com/story.php?story_fbid=7784276421586126&id=100000115360700&cft[0]=AZWzAriNg-Akixs9x3MTUP15bHz8Y0CIOLK67fGplHa7ERzIIA7NUAyKq8caMEpeuvynQH_kXA5WuDui8TmTJaNfIvjRVr5SfXYUXmsXULhqig&tn=-UK-R
- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -