Photo:ET Government
ന്യൂഡൽഹി: റേഷൻ കാർഡ് വളരെ പ്രധാനപ്പെട്ട ഒരു രേഖയാണ്. റേഷൻ കാർഡ് ഉണ്ടെങ്കിൽ മാത്രമെ നിങ്ങൾക്ക് സർക്കാരിൽ നിന്ന് സൗജന്യ റേഷൻ ലഭിക്കും. ഇപ്പോൾ റേഷൻ സംവിധാനം മുഴുവനായും ഡിജിറ്റൽവൽക്കരിച്ചിരിക്കുകയാണ്. റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്നതിനാൽ ഇപ്പോൾ വിരലടയാളം പതിപ്പിച്ചാണ് റേഷൻ നൽകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ റേഷൻ കാർഡിൽ മൊബൈൽ നമ്പർ തെറ്റായി രേഖപ്പെടുത്തുകയും പിന്നീട് പഴയ നമ്പർ നൽകുകയും ചെയ്താൽ നിങ്ങൾക്ക് പ്രശ്‌നമുണ്ടാകാം. അതിനാൽ റേഷൻ കാർഡിലെ മൊബൈൽ നമ്പർ ഉടൻ അപ്ഡേറ്റ് ചെയ്യേണ്ടതായുണ്ട്.
വീട്ടിലിരുന്ന് മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാം
റേഷൻ കാർഡിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുന്നത് വളരെ എളുപ്പമാണ്. വീട്ടിൽ ഇരുന്ന് വളരെ എളുപ്പത്തിൽ ഇത് ചെയ്യാം. യഥാർത്ഥത്തിൽ, നിങ്ങളുടെ റേഷൻ കാർഡിൽ പഴയ മൊബൈൽ നമ്പർ ചേർത്തിട്ടുണ്ടെങ്കിൽകൂടി റേഷനുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കണമെന്നില്ല. പല പ്രധാന അപ്‌ഡേറ്റുകളും ഡിപ്പാർട്ട്‌മെന്റ് കാർഡ് ഉടമകൾക്ക് മൊബൈൽ സന്ദേശങ്ങളായാണ് അയയ്ക്കുക.
മൊബൈൽ നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യാം
1. ഇതിനായി, നിങ്ങൾ ആദ്യം https://nfs.delhi.gov.in/Citizen/UpdateMobileNumber.aspx എന്ന വെബ് സൈറ്റ് സന്ദർശിക്കുക
2. നിങ്ങളുടെ മുന്നിൽ ഒരു പേജ് തുറക്കും. നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യുക എന്നെഴുതിയിരിക്കുന്നത് ഇവിടെ കാണാം.
3. ഇപ്പോൾ നിങ്ങളുടെ വിവരങ്ങൾ താഴെ നൽകിയിരിക്കുന്ന കോളത്തിൽ പൂരിപ്പിക്കുക.
5. ഇവിടെ ആദ്യ കോളത്തിൽ, കുടുംബനാഥന്റെ/നാഥയുടെ ആധാർ നമ്പർ/എൻഎഫ്എസ് ഐഡി എന്നിവ പൂരിപ്പിക്കുക
6. രണ്ടാമത്തെ കോളത്തിൽ റേഷൻ കാർഡ് നമ്പർ എഴുതുക.
7. മൂന്നാമത്തെ കോളത്തിൽ കുടുംബനാഥന്റെ പേര് എഴുതുക.
8. അവസാന കോളത്തിൽ നിങ്ങളുടെ പുതിയ മൊബൈൽ നമ്പർ നൽകി സേവ് ചെയ്യുക.
10. ഇപ്പോൾ നിങ്ങളുടെ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യപ്പെട്ടു.
ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി രാജ്യത്ത് പ്രാബല്യത്തിൽ
2020 ജൂൺ 1 മുതൽ രാജ്യത്തെ 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും റേഷൻ കാർഡ് പോർട്ടബിലിറ്റി സേവനം ‘ഒരു രാജ്യം-ഒരു റേഷൻ കാർഡ്’ ആരംഭിച്ചിരുന്നു. ഈ സ്കീമിൽ, നിങ്ങൾക്ക് ഏത് സംസ്ഥാനത്തും താമസിച്ച് റേഷൻ വാങ്ങാം. നിങ്ങൾക്ക് എവിടെയും ഭക്ഷണ സാധനങ്ങളെക്കുറിച്ച് വിഷമിക്കേണ്ടതില്ല. ആന്ധ്രപ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, കർണാടക, കേരളം, മധ്യപ്രദേശ്, ഗോവ, ജാർഖണ്ഡ്, ത്രിപുര, ബിഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ദാമൻ-ദിയു എന്നിവിടങ്ങളിൽ ഈ പദ്ധതി ഇതിനകം നടപ്പാക്കിയിട്ടുണ്ട്.