പ്രണയം വെളിപ്പെടുത്തിയതിന് പിന്നാലെ ഗോപീസുന്ദറിനും ഗായിക അമൃത സുരേഷിനും വലിയ സൈബറാക്രമണമാണ് നേരിടേണ്ടി വന്നത്. ഇപ്പോഴിതാ സൈബര്‍ ബുള്ളിയിങ് നടത്തുന്നവര്‍ക്കെതിരെ കുറിക്ക് കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. തെരുവ് പട്ടികള്‍ നിരവധി അലഞ്ഞ് തിരിഞ്ഞ് നടക്കുന്നുണ്ടാവുമെന്നും അതിനെയെല്ലാം തല്ലിയോടിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
സോഷ്യല്‍മീഡിയ ഒരു പബ്ലിക്ക് പ്ലാറ്റ്‌ഫോമാണ്. പൊതുവഴിയില്‍ പോസ്റ്റര്‍ വെക്കുന്നതിന് സമമാണ് അത്. ചിലര്‍ കാര്‍ക്കിച്ച് തുപ്പും. പട്ടികള്‍ മുള്ളും, ചിലപ്പോള്‍ കീറി കളയും അങ്ങനെയെല്ലാം സംഭവിച്ചേക്കാം.’ പക്ഷെ അതേ പോസ്റ്റര്‍ എന്റെ വീട്ടില്‍ ഞാന്‍ ഫ്രെയിം ചെയ്ത് വെച്ചശേഷം കോളിങ് ബെല്ലടിച്ച് മറ്റൊരാള്‍ വീട്ടില്‍ കയറി വന്ന് കല്ലെറിഞ്ഞ് തകര്‍ക്കാന്‍ നോക്കിയാന്‍ ഞാന്‍ അയാളെ കത്തിക്കും.’
‘തെരുവ് പട്ടികള്‍ നിരവധി ഒരു പണിയുമില്ലാതെ അലഞ്ഞ് നടക്കുന്നുണ്ട്. അവരെയെല്ലാം പോയി അടിച്ച് നന്നാക്കാന്‍ ആര്‍ക്കും സാധിക്കില്ല. അതാണ് വ്യത്യാസം. ഞാന്‍ അങ്ങനെ മാത്രമെ ഇത്തരം പ്രവൃത്തികളെ കാണുന്നുള്ളൂ’ ഗോപി സുന്ദര്‍ പറയുന്നു. ആദ്യ ഭാര്യയുമായി വേര്‍പിരിഞ്ഞ ഗോപി സുന്ദര്‍ കഴിഞ്ഞ ഒമ്പത് വര്‍ഷത്തോളം ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലായിരുന്നു.