ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളിൽ
‘അപൂർവ വീഡിയോ’ പങ്കുവച്ച കിരൺ ബേദി വെട്ടിൽ. കൂറ്റൻ സ്രാവ് ഹെലികോപ്റ്ററിനെ ചാടി തകർക്കുന്ന വീഡിയോയാണ് പുതുച്ചേരി മുൻ ലഫ്റ്റന്റ് ഗവർണറും ബിജെപി നേതാവുമായ കിരൺ ബേദി ട്വിറ്ററിൽ പങ്കുവച്ചത്.
നാഷണൽ ജോഗ്രഫിക് ചാനൽ പത്തുലക്ഷം ഡോളർ നൽകിയാണ് ഈ അപൂർവ വീഡിയോ സ്വന്തമാക്കിയതെന്നും കിരൺ ബേദി ട്വിറ്ററിൽ കുറിച്ചു. എന്നാൽ ഇത് ഒരു സിനിമയിലെ രംഗമാണെന്ന് കണ്ടെത്താൻ ട്രോളൻമാർക്ക് അധികനേരം വേണ്ടിവന്നില്ല. ഇതിന് പിന്നാലെ നൂറ് കണക്കിനാളുകളാണ് കിരൺ ബേദിയെ പരിഹസിച്ച് രംഗത്തെത്തിയത്
കിരൺ ബേദി വ്യാജ(fake) തലക്കെട്ടോടെ ട്വിറ്ററിൽ പങ്കുവച്ച വീഡിയോ!
Watch this 🥹🥺🙄😳😲 pic.twitter.com/Io0PQb567U
— Kiran Bedi (@thekiranbedi) May 11, 2022
സ്രാവ് ഹെലികോപ്റ്റർ പിടിക്കാൻ അവിശ്വസീനമാം വിധം ഉയരത്തിൽ ചാടുന്നത് വീഡിയോയിൽ കാണാം. ഒരു കൂട്ടം ആളുകൾ സ്തബ്ധരായി ഭയത്തോടെ നോക്കുന്നതും വീഡിയോ അവസാനിക്കുമ്പോൾ ഹെലികോപ്റ്റർ തകർന്ന് വെള്ളത്തിൽ വീണ് തിപിടിക്കുന്നതും കാണാം. 2017ൽ പുറത്തിറങ്ങിയ 5 ഹെഡ് ഷാർക്ക് അറ്റാക്ക് എന്ന ചിത്രത്തിലെ രംഗമാണ് വസ്തുതകൾ മനസിലാക്കാതെ കിരൺ ബേദി സമൂഹമാധ്യമങ്ങളിൽ
പങ്കിട്ടതെന്നാണ് ട്രോളൻമാർ
പറയുന്നത്.
‘5 Headed Shark Attack’ സിനിമയിലെ രംഗം