പട്‌ന: മൂന്നടി ഉയരക്കാരനായ വരനും രണ്ടരയടി ഉയരമുള്ള വധുവുമായുള്ള വിവാഹമാണ് ഇന്ന് സൈബറിടത്ത് തരംഗമാവുന്നത്. ഇരുവരുടെയും കല്യാണത്തിന്റെ വീഡിയോ വൈറലായി കഴിഞ്ഞു. ബിഹാറിലെ ബഗൽപുരിൽ നിന്നാണ് ഈ കല്യാണക്കാഴ്ച.
24 വയസ്സുള്ള മമത കുമാരിയും 26 വയസ്സുകാരൻ മുന്ന ഭാർതിയും തമ്മിലായിരുന്നു വിവാഹം. നവദമ്പതികൾക്കൊപ്പം സെൽഫി എടുക്കാൻ ആളുകൾ തിക്കിത്തിരക്കുന്ന വീഡോയയും വൈറലാണ്. കല്യാണം കാണാനും ആശംസ നേരാനും നിരവധിപേരാണ് എത്തിയത്. ഇരുവർക്കൊപ്പം സെൽഫി എടുക്കാനും തിക്കും തിരക്കുമായിരുന്നു. ക്ഷണിക്കാതെതന്നെ നിരവധി പേർ വിവാഹത്തിനെത്തിയതായും റിപ്പോർട്ട് ഉണ്ട്.