Photo:Mangloor City on Twitter
വ്യാഴാഴ്ച കർണാടകയിലെ മാൽപെയിൽ മത്സ്യബന്ധന വലകളിൽ അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ സോഫിഷ് (ആശാരി സ്രാവ്)കുടുങ്ങി. കൂറ്റൻ മത്സ്യത്തിന്റെ ജഡം ക്രെയിനിൽ കൊണ്ടുപോകുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയോയിൽ, മത്സ്യത്തിന്റെ ജഡം ക്രെയിൻ ഉപയോഗിച്ച് ഉയർത്തി കൊണ്ടുപോകുന്നത് കാണാം. ക്രെയിൻ പിന്നിലേക്ക് നീങ്ങുമ്പോൾ, ആളുകൾ അതിന്റെ ഫോട്ടോ എടുക്കാൻ തിരക്ക് കൂട്ടുന്നുണ്ട്.
മംഗളൂരു സിറ്റി എന്ന ട്വിറ്റർ അക്കൗണ്ടാണ് സോഫിഷി(Sawfish)ന്റെ ചിത്രങ്ങൾ പങ്കുവെച്ചത്. അപൂർവവും വംശനാശഭീഷണി നേരിടുന്നതുമായ ഇനം ആശാരി സ്രാവ് (സോഫിഷ്) വ്യാഴാഴ്ചയാണ് മാൽപെയിൽ മത്സ്യബന്ധന വലയിൽ കുടുങ്ങിയത്. 250 കിലോയോളം ഭാരമുള്ള കൂറ്റൻ ആശാരി സ്രാവ് മാൽപെ തുറമുഖത്ത് നിന്ന് പുറപ്പെട്ട ‘സീ ക്യാപ്റ്റൻ’ എന്ന ബോട്ടിന്റെ വലയിൽ അബദ്ധത്തിൽ കുടുങ്ങുകയായിരുന്നു.
As per the experts, Carpenter sharks are an endangered species with their population has been on a decline. They are a protected species in India under Schedule I of the Wildlife Protection Act 1972.pic.twitter.com/mEruTiwFyQ
— Mangalore City (@MangaloreCity) March 12, 2022
“വിദഗ്ധരുടെ അഭിപ്രായത്തിൽ, മരപ്പണിക്കാരൻ (ആശാരി )സ്രാവുകൾ വംശനാശഭീഷണി നേരിടുന്ന ഇനമാണ്, അവയുടെ സംഖ്യ കുറഞ്ഞുവരികയാണ്. വന്യജീവി സംരക്ഷണ നിയമം 1972-ന്റെ ഷെഡ്യൂൾ I പ്രകാരം ആശാരി സ്രാവുകൾ(Saw Fish) ഇന്ത്യയിൽ സംരക്ഷിത ഇനമാണ്,” മംഗളൂരുവിൽ നിന്നുള്ള ഒരു വ്യാപാരിയാണ് മത്സ്യം ‘വാങ്ങിയത്’.
ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ (ഐയുസിഎൻ) പ്രകാരം, ഏഴ് ഇനം സോഫിഷുകളും വംശനാശഭീഷണി നേരിടുന്നവയാണ്. ഈ ഇനത്തിന് ഏഴ് മീറ്ററിലധികം നീളത്തിൽ വളരാൻ കഴിയും. പല്ല് പോലെയുള്ള അരികുകളുള്ള അവയുടെ നീണ്ട പരന്ന മൂക്കുകൾ (അല്ലെങ്കിൽ സോകൾ) മത്സ്യബന്ധന വലകൾക്ക് ഇരയാകുന്നു. മീൻപിടിത്ത വലകളിൽ കുടുങ്ങാൻ എളുപ്പമാണെന്നത് ഈ ഇനത്തിന് വലിയ ഭീഷണിയാണ്.