spot_img
- Advertisement -spot_imgspot_img
Tuesday, June 6, 2023
ADVERT
HomeEDITOR'S CHOICEബസ് കയറാതെ തലനാരിഴക്ക് രക്ഷപെട്ടത് കുരുന്ന് ജീവൻ ; ഞെട്ടിപ്പിക്കുന്ന വീഡിയോ

ബസ് കയറാതെ തലനാരിഴക്ക് രക്ഷപെട്ടത് കുരുന്ന് ജീവൻ ; ഞെട്ടിപ്പിക്കുന്ന വീഡിയോ

- Advertisement -

കണ്ണൂർ: ശ്വാസം അടക്കി മാത്രം ആർക്കും ഈ വീഡിയോ കാണാൻ സാധിക്കു. ആയുസിന്റെ ബലം എന്ന പ്രയോഗം സത്യമായി മാറുന്ന കാഴ്ചകൾ. ഇതാണ് കണ്ണൂർ തളിപ്പറമ്പ് ചൊറുക്കളയിൽ മാർച്ച് 20 ഞായറാഴ്ച നടന്നത്. നിയന്ത്രണം വിട്ട സൈക്കിളിൽ വന്ന കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ട സിസിടിവി ദൃശ്യം കണ്ട ആരും ഞെട്ടുമെന്ന് ഉറപ്പ്.

- Advertisement -

ഇരിട്ടി തളിപ്പറമ്പ് ദേശീയ പാതയിലേക്കാണ് നിയന്ത്രണം വിട്ട നാലാം ക്ലാസുകാരൻ ഇമ്ദാദിന്റെ സൈക്കിൾ വരുന്നത്. ദേശീയ പാതിയിലൂടെ തളിപ്പറമ്പ് ഭാഗത്തേക്ക്  പോകുന്ന ഒരു ബൈക്കിൽ ഇടിക്കുന്ന സൈക്കിളും കുട്ടിയും റോഡിലേക്ക് തെറിച്ച് വീഴുന്നു. പിന്നാലെ പാഞ്ഞു വന്ന കെഎസ്ആർടിസി ബസും കൂടി ദൃശ്യങ്ങളിലേക്ക് വരുമ്പോൾ ആരുടെയും നെഞ്ചിടിപ്പ് കൂടും

- Advertisement -

ബൈക്കിൽ സൈക്കിൾ ഇടിച്ചപ്പോൾ തന്നെ ഇമ്ദാദ് റോഡിലൂടെ തെറിച്ച് മറുവശത്തേക്ക് തെറിച്ച് വീഴുന്നു. പിന്നാലെ വരുന്ന കെഎസ്ആർടിസി ഇമ്ദാദിന്റെ സൈക്കിളിലൂടെ കയറി ഇറങ്ങുന്നു. സൈക്കിൾ തകർന്നുവെങ്കിലും ഇമ്ദാദിന് കാര്യമായ പരുക്ക് ഒന്നും പറ്റിയിട്ടില്ല.  ബൈക്കിൽ ഇടിച്ചില്ലായിരുന്നുവെങ്കിൽ ബസിനടിയിലേക്ക് ഇമ്ദാദും സൈക്കിളും വീഴുമായിരുന്നു. വലിയൊരു അപകടത്തിൽ നിന്നാണ് ഭാഗ്യംകൊണ്ട് ഈ കൊച്ചുമിടുക്കൻ രക്ഷപ്പെട്ടത്.

- Advertisement -

എൽഎസ്എസ് പരീക്ഷയിൽ വിജയിച്ചതിന് ഇമ്ദാദിന്റെ പിതാവ് അബൂബക്കർ വാങ്ങി നൽകിയതാണ് സൈക്കിൾ. സൈക്കിൾ തകർന്നെങ്കിലും ആയുസിന്റെ ബലംകൊണ്ട് ഇമ്ദാദിന് അപകടമൊന്നും സംഭവിച്ചില്ല. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: