മാംസാഹാരം ഇഷ്ടപ്പെടുന്നവർക്ക് ഏറെ പ്രിയപ്പെട്ടതാണ് കോഴി ഇറച്ചി. കേരളത്തിൽ ഒരോ ദിവസം ക്വിന്റൽ കണക്കിന് കോഴി ഇറച്ചിയാണ് ആഹാരത്തിനായി
ഉപയോഗിക്കുന്നത്. കൃത്രിമ തീറ്റ കൊടുത്തു വളർത്തുന്ന ഇറച്ചി കോഴികളെ സ്ഥിരമായി കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. ഇവിടെയാണ്
നാടൻ കോഴികളുടെയും കരിങ്കോഴികളുടെയും പ്രാധാന്യം. ആരോഗ്യത്തോടൊപ്പം വരുമാനവും ലക്ഷ്യമിടുന്നയാൾക്ക് ഏറെ അനുയോജ്യമാണ് കടക്നാഥ് അല്ലെങ്കിൽ കരിങ്കോഴി കൃഷി. അപൂർവമായ കരിങ്കോഴിക്ക് കിലോയ്ക്ക് വിപണിയിൽ 750മുതൽ 1000രൂപ വരെയാണ് വില. ഒരു മുട്ടയ്ക്ക് 50രൂപ വരെ വിലയുണ്ട്. പ്രോട്ടീൻ ധാരാളം അടങ്ങിയിട്ടുളവയാണ് കടക്നാഥ് കോഴികൾ. യുഎഇ ഉൾപ്പെടെയുള വിദേശവിപണികളിൽ കരിങ്കോഴിക്ക് ഡിമാന്റ് കൂടുതലാണ്.
മദ്ധ്യപ്രദേശിലെ ജൗബ, ധാർ തുടങ്ങിയ ഗിരിവർഗ പ്രദേശങ്ങളിൽ ഉരുത്തിരിഞ്ഞ ഒരിനം കാലാമസിയും നമ്മൾ കേരളീയർക്ക് കരിങ്കോഴിയുമാണ്. വലിയ ഔഷധ ഗുണമാണ് കരിങ്കോഴിയുടെ
മുട്ടക്കോഴിയിനമാണ് കടക്നാഥ്. മദ്ധ്യപ്രദേശുകാർക്ക് ഇവൻ മുട്ടയ്ക്കുളത്. കരിങ്കോഴിയുടെ മുട്ടയിലും മാംസത്തിലും ധാരാളം വിറ്റാമിനുകൾ അടങ്ങിയിട്ടുണ്ട്. കാഴ്ച ശക്തി വർദ്ധിപ്പിക്കാൻ കരിങ്കോഴിയുടെ മുട്ട സ്ഥിരമായി കഴിക്കുന്നത് സഹായിക്കും. പേശികൾക്ക് കൂടുതൽ ബലം ലഭിക്കാൻ ഇതിന്റെ ഇറച്ചി സഹായിക്കും. ചില ആയുർവേദ മരുന്നുകളിൽ ഇതിന്റെ മുട്ട ഉപയോഗിക്കുന്നുണ്ട്. ഇളം തവിട്ടുനിറമുള മുട്ടയിൽ കൊളസ്ട്രോളിന്റെ അളവ് നാടൻ കോഴികളെ അപേക്ഷിച്ച് കുറവാ ഉയർന്ന തോതിൽ മെലാനിൻ അടങ്ങിയിട്ടുളതുകൊണ്ട് മാംസത്തിനും ആന്തരിക അവയവങ്ങൾക്കും കറുപ്പു നിറമാണ്.
എങ്ങനെ പരിപാലിക്കാം
നഗരത്തിരക്കിലും അൽപം സമയവും സ്ഥലവുമുണ്ടെങ്കിൽ കരിങ്കോഴിയെ വളർത്താം. പകൽ സമയങ്ങളിൽ കൂട്ടിൽ നിന്ന് പുറത്ത് വിട്ട് വളർത്തുന്നതാണ് കൂടുതൽ നല്ലത്. സ്ഥലപരിമിധി ഉളവർക്ക് ചെറിയ കൂടുകളിലും കരിങ്കോഴിയെ വളർത്താം. ഇതിനായി പ്രത്യേകം തയാറാക്കിയ കൂടുകളുണ്ട്. കമ്പി ഗ്രില്ലുകൾ ഘടിപ്പിച്ച കൂടുകളാണ് അനുയോജ്യം. 60:50:35 സെന്റിമീറ്റർ വലുപ്പമുള ഒരു കൂട്ടിൽ നാല് കോഴികളെ വരെ വളർത്താം. കൂട്ടിൽ തന്നെ തീറ്റക്കും വെളളത്തിനുമുള സജ്ജീകരണങ്ങൾ ഒരുക്കണം. സ്വന്തമായി അടയിരിക്കാൻ മടിയുളവയാണ് കരിങ്കോഴികൾ. ഇതിനാൽ മറ്റു കോഴികൾക്ക് അടവച്ചുവേണം കുഞ്ഞുങ്ങളെ വിരിയിക്കാൻ. ഒരു മാസം 20 മുട്ടയോളം ലഭിക്കും. ഏകദേശം ആറു മാസം പ്രായമാകുമ്പോൾ മുട്ടയിടീൽ തുടങ്ങും. സാധാരണ കോഴികളെ പോലെ ധാന്യങ്ങളും ചെറുകീടങ്ങളുമാണ് പ്രധാന ആഹാരം. ഇതിനു പുറമെ നുറുക്കിയ അരിയോ ഗോതമ്പോ ചോളമോ നൽകാം. വീട്ടിൽ ബാക്കി വരുന്ന ഭക്ഷണസാധനങ്ങളും ഇവ കഴിക്കും.