spot_img
- Advertisement -spot_imgspot_img
Thursday, June 30, 2022
ADVERT
HomeEDITOR'S CHOICE‘ആദ്യമായ് ഒരു തേപ്പിന് ഇത്രയും ലൈക്ക്’: കൊലശ്ശേരി എടുത്ത് പൂര്‍ണിമ, ‘പണി ഓക്കെ’ എന്ന് ആരാധകര്‍

‘ആദ്യമായ് ഒരു തേപ്പിന് ഇത്രയും ലൈക്ക്’: കൊലശ്ശേരി എടുത്ത് പൂര്‍ണിമ, ‘പണി ഓക്കെ’ എന്ന് ആരാധകര്‍

- Advertisement -

സ്വന്തം വീടിന്റെ തേപ്പ് പണി ഏറ്റെടുത്ത് നടി പൂര്‍ണിമ ഇന്ദ്രജിത്ത്. താരം തന്നെയാണ് ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പേക്ഷകരുമായി പങ്കുവെച്ചത്. തങ്ങളുടെ പുതിയ വീടിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പരിശോധിക്കാന്‍ എത്തിയതായിരുന്നു പൂര്‍ണിമയും മറ്റുള്ളവരും. ഇതിനിടെ വീടിന്റെ ഭിത്തിയുടെ തേപ്പ് പണികള്‍ പുരോഗമിക്കുകയായിരുന്നു. ഹിന്ദി സംസാരിക്കുന്ന ജോലിക്കാരുമായി പണിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച പൂര്‍ണിമ കൊലശ്ശേരി എടുത്ത് മുന്നോട്ട് നീങ്ങുകയായിരുന്നു.

- Advertisement -

ഭിത്തിയില്‍ തേച്ച് പിടിപ്പിച്ച സിമന്റിന് പുറമെ കൊലശ്ശേരി ഉപയോഗിച്ച് മിനുസപ്പെടുത്തിയ പൂര്‍ണിമ, തന്റെ പുതിയ ജോലി നന്നായി ആസ്വദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. ജോലിക്കിടെ ഹിന്ദിക്കാരനായ ജോലിക്കാരനോട് ഹിന്ദിയില്‍ സംസാരിക്കുന്നതും താന്‍ ചെയ്തത് ഓകെ അല്ലെ എന്നും പൂര്‍ണിമ ചോദിക്കുന്നുണ്ട്.

- Advertisement -

സിനിമയില്‍ മാത്രമല്ല, സമൂഹ മാധ്യമങ്ങളിലും നിറ സാന്നിദ്ധ്യമാണ് നടി പൂര്‍ണിമയും ഇന്ദ്രജിത്തും. കുടുംബത്തിന്റെ സന്തോഷം നിറഞ്ഞ ഓരോ നിമിഷവും സമൂഹ മാധ്യമത്തിലൂടെ പ്രേക്ഷകരുമായി പങ്കുവെയ്ക്കാന്‍ പൂര്‍ണിമ എപ്പോഴും ശ്രമിക്കാറുണ്ട്.

- Advertisement -

വൈറസ് ആണ് പൂര്‍ണിമ അവസാനമായി അഭിനയിച്ച ചിത്രം. എന്തുകൊണ്ട് സിനിമയില്‍ സജ്ജീവമാകുന്നില്ല എന്ന ചോദ്യത്തിന് രണ്ട് വര്‍ഷമായി ആരും കഥപറയാന്‍ വരുന്നില്ല എന്നായിരുന്നു പൂര്‍ണിമയുടെ പ്രതികരണം.ഇപ്പോഴിതാ സിനിമയില്‍ വീണ്ടും സജ്ജീവമാകാന്‍ ഒരുങ്ങുകയാണ് പൂര്‍ണിമ. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖമാണ് താരം അഭിനയിക്കുന്ന പുതിയ ചിത്രം.

വെറും രണ്ടു വര്‍ഷം മാത്രമാണ് പൂര്‍ണ്ണിമ സിനിമയില്‍ അഭിനയിച്ചത്. അതും 2000-2002 കാലഘട്ടത്തില്‍. ഏഴ് സിനിമകളില്‍ മാത്രം. അതോടൊപ്പം ഒന്നു രണ്ട് സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.വിവാഹം കഴിഞ്ഞതോടെ ആരും കഥ പറയാന്‍ സമീപിച്ചില്ല എന്ന് പൂര്‍ണ്ണിമ തുറന്ന പറയുന്നു. അന്നൊക്കെ വിവാഹം കഴിഞ്ഞാല്‍ അഭിനയിക്കില്ലെന്ന ചിന്ത പൊതുവേ ഉണ്ടായിരുന്നു. പിന്നെ പതുക്കെ കുട്ടികളും ഉത്തരവാദിത്തങ്ങളും കൂടി എന്നാല്‍ താന്‍ വീണ്ടും സിനിമയില്‍ തിരിച്ചെത്തുമെന്ന് എന്നോട് അടുപ്പമുള്ളവര്‍ക്ക് എല്ലാം അറിയാമായിരുന്നു. ഞാനും അതില്‍ ഉറച്ച് വിശ്വസിച്ചിരുന്നു.പൂര്‍ണ്ണിമ ഒരു നര്‍ത്തകി കൂടിയാണ്. ഫാഷന്‍ ഡിസൈനിങ്ങില്‍ പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ പ്രാണ എന്ന ഫാഷന്‍ ഡിസൈനിങ് സ്ഥാപനം നടത്തുന്നു. എന്തായാലും ആരാധകര്‍ കാത്തിരിക്കുകയാണ്… പൂര്‍ണ്ണിമയുടെ തിരിച്ചു വരവിനായി.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: