പട്ന: മൊബൈൽ ഫോണിൽ സംസാരിച്ച് കൊണ്ട് റോഡിലൂടെ നടന്ന യുവതി മാൻഹോളിൽ വീണ്ടു. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. പട്നയിലെ മാലിയ മഹാദേവ് ജല്ല റോഡിലുള്ള എട്ട് അടിയോളം താഴ്ചയുള്ള മാൻഹോളിലേക്കാണ് യുവതി വീണത്. പ്രദേശത്ത് ഉണ്ടായിരുന്നവർ കൃത്യസമയത്ത് ഇടപെട്ടതിനാൽ ഇവരെ വലിയ പരിക്കുകൾ കൂടാതെ രക്ഷപ്പെടുത്താൻ കഴിഞ്ഞു.
സംഭവം പരിസരത്തുണ്ടായിരുന്ന സിസിടിവി ക്യാമറയിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. യുവതി ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കുന്നത് സിസിടിവിയിൽ കാണാം. വളരെ വീതി കുറഞ്ഞ ഒരു റോഡിൽ ഒരു ഓട്ടോ റിക്ഷയുടെ പുറകെ നടന്ന യുവതി മാൻഹോൾ ഉണ്ടെന്നത് ശ്രദ്ധിക്കാതെ ഫോണും വിളിച്ച് നടക്കുമ്പോഴായിരുന്നു അപകടമുണ്ടായത്. ആ പരിസരത്തുണ്ടായിരുന്നവരുടെ കൃത്യസമയത്തുള്ള ഇടപെടലാണ് യുവതിയുടെ ജീവൻ രക്ഷിച്ചത്.

“മാൻഹോളിന് ഏഴോ എട്ടോ അടി ആഴമുണ്ടായിരിക്കണം. എന്നാൽ കൃത്യസമയത്ത് യുവതിയെ രക്ഷപ്പെടുത്താൻ സാധിച്ചു, ”മുൻ പട്‌ന മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലർ ശിവ് മേത്ത പറഞ്ഞു. അപകടത്തിന് ശേഷം ഒരാൾ സ്ലബ് കൊണ്ട് ആ മാൻഹോൾ അടയ്ക്കുകയും ചെയ്തു. നമാമി ഗംഗേ പദ്ധതിക്കായി പ്രധാന റോഡിൽ പണി നടക്കുന്നതിനലാൽ വാഹനങ്ങളെല്ലാം ഈ റോഡിലൂടെയാണ് പോകുന്നത്. ചെറിയ റോഡ് ആയതിനാൽ ഇത് മൂലം അവിടെ വലിയ തിരക്കുണ്ടാകാറുണ്ട്. വ്യാഴാഴ്ച പട്‌നയിൽ 20 അടി താഴ്ചയുള്ള കുഴിയിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് ഈ സംഭവം നടക്കുന്നത്.
#Woman, talking over phone, accidentally slips into dug hole in Patna, was rescued by locals#shockingvideo #ViralVideos pic.twitter.com/SU2iSG6YW5
— Utkarsh Singh (@utkarshs88) April 22, 2022