spot_img
spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_img
Wednesday, May 22, 2024
ADVERTspot_imgspot_imgspot_imgspot_img
HomeEDITORIAL40-ാം റഷ്യൻ കേണലും കൊല്ലപ്പെട്ടു; 12 ലക്ഷം യുക്രെയിൻകാരെ റഷ്യയിലേക്ക് നാട് കടത്തിയതായി റിപ്പോർട്ട്; യുദ്ധം...

40-ാം റഷ്യൻ കേണലും കൊല്ലപ്പെട്ടു; 12 ലക്ഷം യുക്രെയിൻകാരെ റഷ്യയിലേക്ക് നാട് കടത്തിയതായി റിപ്പോർട്ട്; യുദ്ധം അവസാനിക്കും മുൻപ് റഷ്യയുടെ വിക്ടറി പരേഡ്; യുക്രെയിനിൽ നിന്നുള്ള വാർത്തകൾ ഇങ്ങനെയൊക്കെ

spot_imgspot_imgspot_imgspot_img
- Advertisement -

കീവ്: അധിനിവേശത്തിനിടെ റഷ്യ സാധാരണ ജനങ്ങൾക്ക് നേരെ കാണിക്കുന്നത് സമാനതകളില്ലാത്ത ക്രൂരതകളാണെന്ന് അമേരിക്കാരോപിക്കുന്നു. ഇതുവരെ ഏകദെശം 12 ലക്ഷത്തോളം യുക്രെയിൻ പൗരന്മാരെ നിർബന്ധപൂർവ്വം റഷ്യയിലേക്ക് കൊണ്ടുപോയതായും അമേരിക്ക ആരോപിക്കുന്നു. അക്കൂട്ടത്തിൽ നാലു വയസ്സായ ഒരു കുഞ്ഞിൽ നിന്നും ബലമായി അകറ്റിയ ഒരു അമ്മയും ഉൾപ്പെടുന്നുണ്ടത്രെ. പെന്റഗണിലെ ഒരു മുതിർന്ന പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇത് ഉത്തരവാദിത്തമുള്ള ഒരു അധികാര കേന്ദ്രത്തിന്റെ ലക്ഷണമല്ലെന്നും ജോൺ കിർബി പറഞ്ഞു.

- Advertisement -

യുക്രെയിനിലെ സാധാരണക്കാരായ പൗരന്മാരെ ബലം ഉപയോഗിച്ച് റഷ്യയിലേക്ക് കൊണ്ടു പോയി ഏറെ ഒറ്റപ്പെട്ടതും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതുമായ പ്രദേശങ്ങളിൽ പാർപ്പിക്കുകയാണെന്നാണ് അമേരിക്ക പറയുന്നത്. യുക്രെയിനിന്റെ പരമാധികാരം അംഗീകരിക്കാൻ റഷ്യ തയ്യാറല്ല എന്നതിന്റെ സൂചനയാണ് ഇതെന്നും അമേരിക്ക ചൂണ്ടിക്കാട്ടുന്നു. റഷ്യ യുദ്ധം ആരംഭിച്ച് ആറഴ്ച്ച മാത്രം കഴിഞ്ഞപ്പോൾ, ഇക്കഴിഞ്ഞ ഏപ്രിലിൽ യുക്രെയിൻ പ്രസിഡന്റ് സെലെൻസ്കിയും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.

- Advertisement -

അതേസമയം, മരിയുപോളിൽ നിന്നും രക്ഷപ്പെട്ടോടുന്ന സാധാരണ

പൗരന്മാരെയും റഷ്യൻ സൈന്യം തടഞ്ഞു നിർത്തി പരിശോധിക്കുന്നതായി വാർത്തകൾ പുറത്തുവരുന്നു. രക്ഷപ്പെട്ടവരിൽ ചിലർ പറഞ്ഞത് അവരെ പൂർണ്ണ നഗ്നരാക്കി പരിശോധിച്ചു എന്നായിരുന്നു. അവരുടെ ഫോണുകളും കൈവശമുള്ള രേഖകളും പരിശോധിക്കുക മാത്രമല്ല, വിരലടയാളങ്ങൾ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടത്രെ. ഇതിനിടയിലാണ് നാലു വയസ്സുകാരിയായ മകളെ തനിച്ചാക്കി ആ കിഞ്ഞിന്റെ അമ്മയെ റഷ്യൻ സൈന്യം പിടിച്ചുകൊണ്ട് പോയത്. സൈനിക ഡോക്ടറായ വിക്ടോറിയ ഒബീഡിനയേയാണ് ഇത്തരത്തിൽ പിടിച്ചുകൊണ്ടു പോയിരിക്കുന്നത്.

- Advertisement -

അതിനിടയിൽ, യുക്രെയിൻ യുദ്ധത്തിൽ ഉയർത്തിക്കാട്ടാൻ വിജയങ്ങൾ ഒന്നും ഇല്ലാതെ തന്നെ ഇന്നലെ റഷ്യയിലെ വിക്ടറി പരേഡ് നടന്നു. മാത്രമല്ല, പരേഡിനെ അഭിസംബോധന ചെയ്ത് സംസാരിച്ച പുടിനും യുദ്ധത്തിൽ കാര്യമായ ഒരു വിജയം എപ്പോൾ നേടാനാവുമെന്ന് പറയാനായില്ല. മറിച്ച്, പെട്ടെന്ന് അവസാനിക്കുമെന്ന് കരുതിയ യുദ്ധം നീണ്ടു പോയേക്കും എന്നു മാത്രമായിരുന്നു അദ്ദേഹത്തിന് പറയാൻ ഉണ്ടായിരുന്നത്. നാസികളെ തകർത്തതിന്റെ സ്മരണയ്ക്കായി നടത്തുന്ന വിജയ ദിനാഘോഷത്തിൽ, നാസികളോട് പൊരുതിയതിനു സമാനമായാണ് അദ്ദേഹം യുക്രെയിനിലെ യുദ്ധവും എടുത്തുകാണിച്ചത്.

നാസികൾ ചെയ്തതുപോലെ യുക്രെയിൻ ഒരിക്കലും റഷ്യയെ ആക്രമിച്ചിട്ടില്ല. മാത്രമല്ല, ഹിറ്റ്ലറുടെ ക്രൂരതകൾ അനുഭവിക്കേണ്ടി വന്ന യഹൂദരിൽ ചിലരുടെ പിൻഗാമി കൂടിയാണ് യുക്രെയിൻ പ്രസിഡണ്ട്. എന്നിട്ടും നാസികളുമായി താരതമ്യം ചെയ്യുന്നത്, യുക്രെയിന്റെ താരതമ്യേന ചെറിയ സൈന്യത്തിനു മുൻപിൽ നേരിടുന്ന പരാജയം മറച്ചു വയ്ക്കുന്നതിനുള്ള ശ്രമമായിട്ടാണ് പാശ്ചാത്യ നിരീക്ഷകർ കാണുന്നത്.

പരാജയത്തിന്റെ പടുകുഴിയിൽ നിന്നുകൊണ്ട് വിജയദിനം ആഘോഷിക്കുന്ന റഷ്യയ്ക്ക് മറ്റൊരു തിരിച്ചടിയായി അവരുടെ നാൽപതാമത്തെ കേണലിനേയും നഷ്ടമായി. ലെഫ്റ്റനന്റ് കേണൽ അലക്സാൻഡർ ബിനോവ് എന്ന 42 കാരൻ മരണമടഞ്ഞതായി റിപ്പോർട്ടുകൾപുറത്തുവരുന്നു. എന്നാൽ റഷ്യൻ ഉദ്യോഗസ്ഥർ ഇത് നിഷേധിച്ചിട്ടുണ്ട്. എന്നാൽ, തെക്ക് പടിഞ്ഞാറൻ റഷ്യയിലെ ഇദ്ദേഹത്തിന്റെ കല്ലറയുടെ ചിത്രം സ്ഥിരീകരിക്കുന്നു. മോട്ടോറൈസ്ഡ് റൈഫിൾ യൂണിറ്റിലായിരുന്നു ഇയാൾ സേവനമനുഷ്ഠിച്ചിരുന്നത്.

ഇതോടെ, ഫെബ്രുവരി 24 ന് തുടങ്ങിയ യുദ്ധത്തിൽ റഷ്യയ്ക്ക് നഷ്ടമായത് 9 ജനറൽ മാരേയും 40 കേണൽമാരേയുമാണ്. ഒരുപക്ഷെ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഇത്രയധികം ഉന്നത ഉദ്യോഗസ്ഥർ മരണമടയുന്ന മറ്റൊരു യുദ്ധം ഉണ്ടായിട്ടില്ല എന്നു തന്നെപറയാം. ഇത്രയധികം ഉന്നത ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതു തന്നെ റഷ്യൻ സൈന്യത്തിന്റെ കഴിവു കേടായിട്ടാണ് യുദ്ധതന്ത്രജ്ഞർ വിലയിരുത്തുന്നത്.

മറ്റൊരു റഷ്യൻ കോടീശ്വരന്റെ ദുരൂഹ മരണം

മറ്റൊരു റഷ്യൻ ശതകോടീശ്വരനെ കൂടി ദുരൂഹമായ സാഹചര്യത്തിൽ മരണമടഞ്ഞതായി കണ്ടെത്തി. പ്രമുഖ എണ്ണക്കമ്പനികളിൽ ഒന്നായ ലക്ക്ഓയിലിന്റെ മുൻ മേധാവിയായ അലക്സാണ്ടർ സുബോട്ടിൻ എന്ന 43 കാരനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുക്രെയിൻ യുദ്ധം ആരംഭിച്ചതിനു ശേഷം ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞ പ്രമുഖരുടെ നിരയിലേക്ക് മറ്റൊരു വ്യക്തികൂടിയായി. പ്രമുഖരുടെ മരണങ്ങളിൽ പുടിന്റെ കൈകളുണ്ടെന്നാണ് വിമർശകർ പറയുന്നത്.

ചെറിയ രീതിയിലൊരു തലകറക്കം ഉണ്ടായതായും അതിനുള്ള ചികിത്സയ്ക്കിടെ മരണമടഞ്ഞതായുമാണ് ഔദ്യോഗിക റിപ്പോർട്ട്. എന്നാൽ, ഒരു ഷിപ്പിങ് കമ്പനി ഉടമ കൂടിയായ ഈ ശതകൊടീശ്വരനെ വിഷം കുത്തിവെച്ച് കൊല്ലുകയായിരുന്നു എന്ന ആരോപണവും ഉയരുന്നുണ്ട്. തലകറക്കത്തെ തുടർന്ന് ഇയാൾ ചില നാട്ടുവൈദ്യന്മാരുടെ ചികിത്സയിലായിരുന്നു എന്നും പിറ്റെന്ന് രാവിലെ ഈ നാട്ടുവൈദ്യന്മാരാണ് ഇയാൾ മരണപ്പെട്ടതായി കണ്ടെത്തിയത് എന്നുമാണ് ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നത്.

- Advertisement -
- Advertisement -spot_imgspot_imgspot_imgspot_img
- Advertisement -spot_imgspot_imgspot_imgspot_img
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -spot_imgspot_imgspot_imgspot_img
Related News
- Advertisement -spot_imgspot_imgspot_imgspot_img