കൊച്ചി: സോഷ്യൽ മീഡിയ വഴി ഭിന്നലിംഗക്കാരിയെ പരിജയപ്പെടുകയും, തുടർന്ന് ആലുവയിലെ വീട്ടിലെത്തി മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ.
പുത്തൻകുരിശ് മുല്ലശേരി വീട്ടിൽ അരുൺ (23) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ സ്വദേശിനിയാണ് പരാതിക്കാരി. മോഷ്ടിച്ച ഇരുപത്തിരണ്ടായിരം രൂപ വരുന്ന ഫോൺ പെരുമ്പാവൂരിൽ വിറ്റതായി പ്രതി സമ്മതിച്ചു. കുന്നത്തുനാട്, പെരുമ്പാവൂർ, ഇൻഫോപാർക്ക്,തടയിട്ടപറമ്പ് സ്റ്റേഷനുകളിൽ മാലമോഷണത്തിന് അരുണിനെതിരെ കേസുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
എസ്.എച്ച്.ഒ എൽ.അനിൽകുമാർ, എസ്.ഐമാരായ എം.എസ് ഷെറി, കെ.എസ്.വാവ സി.പി.ഒ മാരായ മുഹമ്മദ് അഷറഫ്, മാഹിൻ ഷാ അബൂബക്കർ, എച്ച്.ഹാരിസ്, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.