തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽ യുവതി വിദ്യാർത്ഥിയുടെ വേഷം ധരിച്ചെത്തി കവർച്ച നടത്തി. ബസ്റ്റാൻ്റിന് സമീപത്തുള്ള ജ്വല്ലറിയിൽ നിന്നാണ് പട്ടാപ്പകൽ 21000 രൂപ കവർന്നത് .ജ്വല്ലറി ഉടമ ഉറങ്ങുന്ന സമയത്താണ് യുവതി എത്തി മോഷണം നടത്തിയത്. യുവതി കൗണ്ടറിൽ നിന്ന് പണമെടുക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതായി നെയ്യാറ്റിൻകര പോലീസ് അറിയിച്ചു.സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കി