spot_img
- Advertisement -spot_imgspot_img
Thursday, September 21, 2023
ADVERT
HomeCRIME26 കുപ്പി മദ്യം, 27OOO രൂപ, സി സി ടി വിയുടെ ഡി വി ആർ...

26 കുപ്പി മദ്യം, 27OOO രൂപ, സി സി ടി വിയുടെ ഡി വി ആർ ; ബെവ്കോയിൽ നിന്നും കള്ളന്മാർ അടിച്ചു മാറ്റി

- Advertisement -

തിരുവനന്തപുരം: കാഞ്ഞിരംകുളത്ത് ചപ്പാത്ത് ബിവറേജസ് ഔട്ട് ലെറ്റിൽ വൻ മോഷണം. മദ്യ കുപ്പികൾക്ക് പുറമെ പണവും നിരീക്ഷണ ക്യാമറയും കള്ളന്മാർ കൊണ്ടുപോയി. വില കൂടിയ 26 കുപ്പി മദ്യമാണ് മോഷണം പോയതെന്നാണ് ബെവ്കോയുടെ കണക്ക്. മദ്യത്തിന് പുറമേ 27OOO രൂപയും നിരീക്ഷണ ക്യാമറയുടെ ഡി വി ആർ ഉം കള്ളന്മാർ കൊണ്ടുപോയിട്ടുണ്ട്.

കെട്ടിടത്തിന്‍റെ മുൻവാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന കള്ളൻ മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് അപഹരിച്ചത്. ബുധനാഴ്ച രാത്രിയിലായിരുന്നു മോഷണം. രാവിലെ ഔട്ട് ലെറ്റ് തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണവിവരമറിയുന്നത്. ഷോപ്പ് ഇൻചാർജ് ഉദ്യോഗസ്ഥനൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കാഞ്ഞിരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisement -

സി സി ടി വി കാമറയുടെ പ്രധാന ഭാഗം മോഷണം പോയത് അന്വേഷണത്തെ ബാധിക്കുമെന്ന് പൊലീസ് പറയുന്നു. നേരത്തെ സെക്യൂരിറ്റി ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും ഇപ്പോഴില്ലാത്തതും കള്ളൻമാർക്ക് എളുപ്പമായി. വലിയ വാഹനത്തിരക്കുള്ള വിഴിഞ്ഞം – കളിയിക്കാവിള റോഡിന് ചേർന്നാണ് ഔട്ട് ലെറ്റ് പ്രവർത്തിക്കുന്നതെങ്കിലും മുൻവശം തകരഷീറ്റ് കൊണ്ട് മറച്ചിരുന്നതിനാൽ മോഷണം പുറത്തു നിന്നുള്ളവർ അറിഞ്ഞില്ലെന്നാണ് പൊലീസ് വിലയിരുത്തൽ. വിരലടയാള വിദഗ്ദർ സ്ഥലത്ത് എത്തി തെളിവുകൾ ശേഖരിച്ചു. ഇവരിൽ നിന്ന് തെളിവ് ലഭിക്കുന്നത് അന്വേഷണത്തിന് ഗുണമാകുമെന്നാണ് പൊലീസ് കരുതുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -