spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeCRIMEവാക്കുതർക്കത്തെ തുടർന്ന് മകള്‍ അമ്മയെ വെട്ടിക്കൊന്നു

വാക്കുതർക്കത്തെ തുടർന്ന് മകള്‍ അമ്മയെ വെട്ടിക്കൊന്നു

- Advertisement -

കോട്ടയം: മറ്റക്കരയില്‍ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് മകള്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തില്‍ മറ്റക്കര കെഴുവന്‍കുളം താന്നിക്ക തടത്തില്‍ രാജേശ്വരിയെ പോലീസ് അറസ്റ്റ് ചെയ്തു. രാജേശ്വരിയുടെ അമ്മ ശാന്തയെയാണ് കൊല്ലപ്പെട്ടത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഇരുവരും തമ്മില്‍ വലിയ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജേശ്വരി ശാന്തയെ വാക്കത്തി ഉപയോഗിച്ച് വെട്ടിയത്. ഇരുവരും തമ്മില്‍ വാക്കേറ്റം പതിവായിരുന്നു എന്ന് നാട്ടുകാരും പറഞ്ഞു.

വാക്കത്തികൊണ്ട് തലയിലും മുഖത്തും വെട്ടേറ്റ ശാന്തയെ ശാന്തയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താന്‍ സാധിച്ചില്ല. സംഭവത്തില്‍ പ്രതിയായ മകള്‍ രാജേശ്വരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -