spot_img
- Advertisement -spot_imgspot_img
Monday, September 25, 2023
ADVERT
HomeCRIMEപുരുഷന്മാര്‍ ഇല്ലാത്ത വീടുകള്‍ നിരീക്ഷണം: ബൈക്കുമായി വന്ന് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്ക് നേരെ...

പുരുഷന്മാര്‍ ഇല്ലാത്ത വീടുകള്‍ നിരീക്ഷണം: ബൈക്കുമായി വന്ന് വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍

- Advertisement -

മലപ്പുറം: വീട്ടമ്മയ്ക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയ പ്രതി പിടിയില്‍. പട്ടിക്കാട് പതിനെട്ട് സ്വദ്ദേശി പാറമ്മല്‍ മുഹമ്മദ് സുഹൈല്‍ എന്ന 31കാരനെയാണ് വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 26 ന് ഒരു മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ഗുട്ട്‌സ് ഓട്ടോറിഷയില്‍ ചെരിപ്പ് കച്ചവടം നടത്തി പോകുന്ന സമയങ്ങളില്‍ പുരുഷന്മാര്‍ ഇല്ലാത്ത വീടുകള്‍ നീരിഷിക്കും. ശേഷം ബൈക്കുമായി വന്ന് വീട്ടില്‍ അതിക്രമിച്ച് കയറും. ഇത്തരത്തിൽ പ്രതി വീട്ടമ്മയുടെ ശരീരത്തില്‍ കയറി പിടിക്കുകയും ലൈംഗിക അതിക്രമത്തിന് മുതിരുകയുമായിരുന്നു.

- Advertisement -

വീട്ടമ്മ ഒഴിഞ്ഞുമാറുകയും ഒച്ച വയ്ക്കുകയും ചെയ്തു. ഇതോടെ പ്രതി ബൈക്കില്‍ രക്ഷപെടുകയായിരുന്നു. ഭയന്നുവിറച്ച വീട്ടമ്മ വഴിക്കടവ് പൊലീസ് സ്റ്റേഷനില്‍ എത്തി പരാതിപ്പെടുകയായിരുന്നു. സംഭവസമയം പരിസരത്ത് ആളുകള്‍ ആരും തന്നെ ഇല്ലാതിരുന്നതും സ്ഥലത്ത് വിജനതയും ആയതുകൊണ്ട് പ്രതിയെ കണ്ടുപിടിക്കാന്‍ പോലീസിന് വളരെ പ്രയാസമായി. തുടര്‍ന്ന് നിലമ്പൂര്‍ ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നിര്‍ദേശതെ തുടര്‍ന്ന് വഴിക്കടവ് ഇന്‍സ്‌പെക്ടര്‍ പി. അബ്ദുല്‍ ബഷീറും പ്രത്യേക അന്വേഷണ സംഘവും വീട്ടമ്മയില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച് പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചും ബൈക്കുകള്‍ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.

- Advertisement -

തുടര്‍ന്ന് പ്രതിയെ വഴിക്കടവ് സ്റ്റേഷനിലെത്തിച്ച് പ്രത്യേകാന്വേഷണസംഘം ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ സ്ഥലത്തെത്തിച്ചു തെളിവെടുപ്പ് നടത്തി. തുടര്‍ന്ന് നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി. പ്രത്യേക അന്വേഷണ സംഘത്തില്‍ വഴിക്കടവ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ ടി. അജയ കുമാര്‍, പൊലീസുകാരായ അബൂബക്കര്‍ നാലകത്ത്, ബി. ബിജോയ്. , എസ്. പ്രശാന്ത് കുമാര്‍. പി. ജിതിന്‍. എന്നിവരാണ് കേസ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -