കൊച്ചി: കൊച്ചിയില്‍ വന്‍ രക്തചന്ദന വേട്ട. കൊച്ചി തീരത്ത് നിന്ന് 2200 കിലോഗ്രാം രക്ത ചന്ദനം ഡിആര്‍ഐ പിടികൂടി.ദുബായിലേക്ക് കൊച്ചിയില്‍ നിന്ന് കപ്പല്‍ മാര്‍ഗം കടത്താനായിരുന്നു ശ്രമം. ആന്ധ്രയില്‍ നിന്ന് അനധികൃതമായി എത്തിച്ച രക്തചന്ദനം ഓയില്‍ ടാങ്കില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു നീക്കം.
ആന്ധ്രയില്‍ നിന്ന് കൊച്ചിയിലെത്തിച്ച് ഇവിടെ നിന്ന് വിദേശത്തേക്ക് കടത്തുകയായിരുന്നു ഉദ്ദേശം. സര്‍ക്കാരില്‍ നിന്ന് ലേലം വഴി മാത്രമേ രക്തചന്ദന ഇടപാട് നടത്താനാകൂ എന്നിരിക്കെയാണ് ഇത്രയും വലിയ തോതില്‍ രക്തചന്ദനം കടത്താനുള്ള ശ്രമം. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായി ഡിആര്‍ഐ അറിയിച്ചു.