ന്യൂഡൽഹി : സ്കൂൾ
വിദ്യാർഥികൾ തമ്മിലുള്ള തർക്കത്തിനിടെ
പത്തൊൻപതുകാരൻ വെടിയേറ്റു മരിച്ചു. സംഭവത്തിൽ മോനു എന്ന സാഹിൽ പോലീസ് പിടിയിലായി. ഇയാളിൽ നിന്ന് വെടിവെക്കാൻ ഉപയോഗിച്ച ഒരു നാടൻ തോക്ക് കണ്ടെടുത്തിട്ടുണ്ട്.
തെക്കുപടിഞ്ഞാറൻ സ ദ്വാരകയിൽ കക്രോള ഡൽഹിയിൽ ദ്വാരകയിൽ കക്രോള ഗ്രാമത്തിലാണ് സംഭവം. സ്കൂളിനു പുറത്തുവെച്ചു നടന്ന
തർക്കത്തിനിടെയാണ് ഖുർഷിദ് കൊല്ലപ്പെട്ടത്. ഖുർഷിദ് തർക്കം നടന്ന സ്കൂളിലെ വിദ്യാർഥിയാണോയെന്ന് പോലീസ് വ്യക്തമാക്കിയിട്ടില്ല.
കൊലപാതകകാരണവും പോലീസ്വെളിപ്പെടുത്തിയിട്ടില്ല. വെടിയേറ്റയുടനെ ഖുർഷിദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.