കൊച്ചി: കോതമംഗലം നഗരസഭാ കൗൺസിലർ കെ.വി തോമസിനെതിരെ പീഢന പരാതിയുമായി എളമക്കര സ്വദേശിയായ യുവതിയാണ് രംഗത്ത് വന്നത്. 2019 ൽ കെ വി തോമസിൻ്റെ വീട്ടിൽ വച്ച് തന്നെ പീഢിപ്പിച്ചെന്ന് കാണിച്ച് യുവതി എളമക്കര പോലീസിൽ പരാതി നൽകി. യുവതിയുടെ ഭർതൃപിതാവിൻ്റെ സഹോദരൻ കൂടിയാണ് കെ വി തോമസ്.
2019 ഫെബ്രുവരി പത്താം തിയതി കെവി തോമസിൻ്റെ വീട്ടിൽ വീട്ടിൽ വിരുന്നിനെത്തിയപ്പോഴാണ് തന്നെ പീഢിപ്പിച്ചതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ ആരോപിക്കുന്നു. ഉന്നത രാഷ്ട്രീയ ബന്ധമുള്ളയാളാണ് കെ വി തോമസെന്നും ഭയം മൂലമാണ് പുറത്തിറയിക്കാതിരുന്നതെന്നും യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു. യുവതിയെ കോതിയിൽ ഹാജറാക്കി മൊഴി രേഖപ്പെടുത്തി.
അതേ സമയം കെ വി തോമസിനെ വീട്ടിൽ കയറി കുത്തി പരിക്കേൽപിച്ച കേസിൽ യുവതിയുടെ ഭർത്താവ് ടിനോ ഉൾപ്പടെ നാല് പേരെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ബുധനാഴ്ച്ചയാണു് കോതമംഗലം മലയിൻകീഴിലുള്ള തോമസിൻ്റെ വസതിയിൽ കയറി ടിനോയും സംഘവും തോമസിനെ കുത്തി പരിക്കേൽപിച്ചത്. കഴുത്തിനു കുത്തേറ്റ തോമസ് ആശുപത്രിയിൽ ചികിൽസയിലാണ്.