spot_img
- Advertisement -spot_imgspot_img
Tuesday, June 6, 2023
ADVERT
HomeCRIMEസ്ത്രീയോട് മൊബൈലിൽ അസഭ്യം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പോലീസെത്തിയപ്പോൾ കൈ ഞരമ്പു മുറിച്ചു

സ്ത്രീയോട് മൊബൈലിൽ അസഭ്യം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതി പോലീസെത്തിയപ്പോൾ കൈ ഞരമ്പു മുറിച്ചു

- Advertisement -

കോട്ടയം: സ്ത്രീയെ ഫോണിൽ വിളിച്ച് ആസഭ്യം പറഞ്ഞതിന് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി കൂടിയായ യുവാവിനെ പോലീസ് പിടികൂടി. പെരുന്ന സ്വദേശി കുരിശുംമൂട്ടിൽ ജാക്സൺ (27) ആണ് പിടിയിലായത്. കുടമാളൂരിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ ചങ്ങനാശ്ശേരി പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.

- Advertisement -

പോലീസ് എത്തിയതറിഞ്ഞ ഇയാൾ മുറിയിൽ കയറി കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. പോലീസ് ബലപ്രയോഗത്തിലൂടെ ഇയാളെ കീഴടക്കി കോട്ടയം മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചു ചികിൽസ നൽകി. പിന്നീട് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജറാക്കി ഗുണ്ടാലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഇയാളെ റിമാൻ്റ് ചെയ്തു.ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ, ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍ എന്നിവരുടെ നിർദ്ദേശപ്രകാരം എസ്‌എച്ച്‌ഒ റിച്ചാര്‍ഡ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: