കൊടുങ്ങല്ലൂർ : ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ വയോധികൻ അറസ്റ്റിൽ. അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം കാര്യേഴുത്ത് ശശിയാണ് (72) അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കൊടുങ്ങല്ലൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. കൊടുങ്ങല്ലൂർ സി.ഐ കെ. ബ്രിജുകുമാർ, എസ്.ഐ കെ.എസ്. സൂരജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജറാക്കി റിമാൻഡ് ചെയ്തു.