spot_img
- Advertisement -spot_imgspot_img
Tuesday, April 16, 2024
ADVERT
HomeCRIMEപിണ്ടിമന സഹകരണ ബാങ്ക് തട്ടിപ്പ്; വ്യാജരേഖ ചമച്ചതിന് സെക്രട്ടറിക്കും ബ്രാഞ്ചു മാനേജർക്കുമെതിരെ വിജിലൻസ് അനേഷണം

പിണ്ടിമന സഹകരണ ബാങ്ക് തട്ടിപ്പ്; വ്യാജരേഖ ചമച്ചതിന് സെക്രട്ടറിക്കും ബ്രാഞ്ചു മാനേജർക്കുമെതിരെ വിജിലൻസ് അനേഷണം

- Advertisement -

കോതമംഗലം: പിണ്ടിമന സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സെക്രട്ടറിക്കും ബ്രാഞ്ച് മാനേജർക്കുമെതിരെ വിജിലൻസ് ഡയറക്ടർ അന്വേഷണത്തിന് ഉത്തരവിട്ടതായാണ് വിവരം. വ്യജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതായുള്ള പരാതിയിലാണ് അന്വേഷണം.ബാങ്കിലെ ഒരു സഹകാരി നൽകിയ പരാതിയിലാണ് അന്വേഷണം.

- Advertisement -

ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സഹകരണ ബാങ്ക് ജോ. രജിസ്റ്റാറുടെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയതെന്നാണ് വിവരം. സെക്രട്ടറി സുബി പി വർഗീസ്, ബ്രാഞ്ച് മാനേജർ ജോൺസൺ കെ സി എന്നിവർ ചേർന്ന് വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്. വ്യക്തമായ അന്വേഷണം നടന്നാൽ ഇവർ ശിക്ഷിക്കപ്പെടുമെന്നാണ് നിയമ വിദഗ്ദർ അഭിപ്രായപ്പെടുന്നത്. മൂന്നു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇവർ നടത്തിയിരിക്കുന്നതെന്നാണ് വിവരം.

- Advertisement -

പരാതിയുടെ ഉള്ളടക്കം ഇങ്ങനെയാണ്

- Advertisement -

ബഹുമാനപ്പെട്ട സഹകരണ സംഘം രജിസ്ട്രാർ മുമ്പാകെ ബോധിപ്പിക്കുന്ന പരാതി വിഷയം: എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ പിണ്ടിമന സർവ്വീസ്
സഹകരണ സംഘത്തിലെ അഴിമതി സംബന്ധിച്ച്

സംഘത്തിൽ മൂന്ന് വർഷക്കാലമായി ധാരാളം അഴിമതി കഥകളാണ് പുറത്ത് വരുന്നത്. ആയത് സംബന്ധിച്ച് ബഹു.ജോരജിസ്ട്രാർ എറണാകുളത്തിന്റെ നിർദേശപ്രകാരം സഹകരണ സംഘം നിയമം വകുപ്പ് 65 പ്രകാരം അന്വേഷണം നടത്തിയിട്ടുണ്ട്. ആശങ്ക ഉളവാക്കുന്ന ഒട്ടേറെ കാര്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. നാളിതുവരെ റിപ്പോർട്ടുമായി ബന്ധപ്പെട്ട് യാതോരു വിധ തുടർ നടപടികളും ബഹുമാനപ്പെട്ട ജോ:രജിസ്ട്രാറുടെ ഭാഗത്തുനിന്ന് ഉണ്ടായതായി കാണുന്നില്ല. രാഷ്ട്രീയ സമ്മർദം മൂലം പേരിന് വകുപ്പ് 68 പ്രകാരമുള്ള അന്വേഷണത്തിന് ഉത്തരവ് ഇട്ടിട്ടുണ്ടെങ്കിലും തുടർ നടപടികൾ ഒന്നും നാളിതുവരെ കൈകൊണ്ടിട്ടില്ല. 68 പ്രകാരമുള്ള അന്വേഷണത്തിൽ 65 പ്രകാരം ഉള്ള റിപ്പോർട്ടിൽ കണ്ടെത്തിയ പല കാര്യങ്ങളും തമസ്കരിക്കപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നിയമനവുമായി ബന്ധപ്പെട്ട് വകുപ്പ് 65 പ്രകാരം അന്വേഷണ ഉദ്യോഗസ്ഥൻ തയാറാക്കിയ റിപ്പോർട്ടിൽ മുത്തംകുഴി ബ്രാഞ്ചിൽ നടന്ന സാമ്പത്തിക ക്രമക്കേടിനെ സംബന്ധിച്ച് വ്യക്തമായി അടിവരയിട്ട് പറയുന്നുണ്ട്. അഞ്ച് ലക്ഷം രൂപ നിയമന കൈക്കൂലിയായി വൈസ് പ്രസിഡന്റിന്റെ അക്കൗണ്ട് വഴി വാങ്ങിയിട്ടുണ്ടെന്നും പിന്നിട് പിടിക്കപ്പെടുമെന്നായപ്പോൾ ട്രാൻസാക്ഷൻ എഡിറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്. ആയത് സംബന്ധിച്ച് സെക്രട്ടറിയെയും ബ്രാഞ്ച് മാനേജരെയും വിശുദ്ധമായി ചോദ്യം ചെയ്യുകയും ട്രാൻസാക്ഷൻ എഡിറ്റ് ചെയ്തതുൾപ്പെടെയുള്ള കാര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തുകയും പിണ്ടിമന സഹകരണ സംഘത്തിന്റെ സോഫ്റ്റ് വെയർ ഒരു എക്സ്പേർട്ടിനെക്കൊണ്ട് വിശദമായി പരിശോധിപ്പിക്കുകയും ഇതിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുകയും ചെയ്യണമെന്ന് താൽപര്യപ്പെടുന്നു.

സംഘത്തിൽ നിലവിലെ സെക്രട്ടറി സുബി. സി. വർഗീസ് മുത്തംകുഴി ബ്രാഞ്ച് മാനേജറായിരുന്നപ്പോൾ 38 പേരുടെ പേരിൽ നടന്ന കോടികളുടെ മുക്ക് പണ്ട് തട്ടിപ്പ് സംബന്ധിച്ച് 65 പ്രകാരമുള്ള റിപ്പോർട്ടിൽ അന്ന് ബ്രാഞ്ച് മാനേജരായിരുന്ന ഇപ്പോഴത്തെ സെക്രട്ടറിയെ വെള്ളപുത്തുന്ന തരത്തിലുള്ള പരാമർശമാണ് കാണുന്നത്. എന്നാൽ സംഘത്തിന് നഷ്ടം സംഭവിച്ചിട്ടില്ലായെങ്കിലും മൂക്ക് പണ്ട് പണയം അടച്ച് തീർത്ത ദിവസം മുതൽ പുറകോട്ട് അഞ്ച് ദിവസത്തെ ട്രാൻസാക്ഷനുകൾ

പരിശോധിച്ചാൽ സഹകാരികളുടെ പണം അവർ അറിയാതെ വകമാറ്റി മുക്ക് പണ്ട വായ്പകൾ ക്ലോസ് ചെയ്തതായും പിന്നിട് ഇതേ നിക്ഷേപങ്ങൾ തൽസ്ഥിതിയിൽ തുടരുന്നതായും കാണാൻ സാധിക്കും. ഇത് സംബന്ധിച്ച് പുറത്തു നിന്നുള്ള ഒരു സോഫ്റ്റ് വെയർ എക്സ്പേർട്ടിനെ കൊണ്ട് സംഘത്തിന്റെ സോഫ്ട് വെയർ പരിശോധിച്ചാൽ സഹകാരികളുടെ പണം അവർ അറിയാതെ വകമാറ്റി മുക്ക് പണ്ട വായ്പകൾ ക്ലോസ് ചെയ്തതായും പിന്നിട് ഇതേ നിക്ഷേപങ്ങൾ തൽസ്ഥിതിയിൽ തുടരുന്നതായും കാണാൻ സാധിക്കും. ഇത് സംബന്ധിച്ച് പുറത്തു നിന്നുള്ള ഒരു സോഫ്റ്റ് വെയർ എക്സ്പേർട്ടിനെ കൊണ്ട് സംഘത്തിന്റെ സോഫ്ട് വെയർ പരിശോധിച്ച് അന്വേഷണം നടത്തണമെന്ന് താൽപര്യപ്പെടുന്നു.

മേൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് നടത്തുന്ന സത്യസന്ധവും സമഗ്രഹവുമായ അന്വേഷണം ബഹു. മാനപ്പെട്ട എറണാകുളം ജോ. രജിസ്ട്രാറുടെ കീഴിൽ നടന്നാൽ അട്ടിമറിക്കപ്പെടും എന്ന് ഉറപ്പുള്ളതിനാൽ ഇദ്ദേഹത്തിന് സ്വാധീനിക്കാൻ കഴിയാത്ത ഇദ്ദേഹത്തിന്റെ അധീനതയിൽ ഇല്ലാത്തതുമായ മറ്റൊരു ഉദ്യോഗസ്ഥനെക്കൊണ്ട് നടത്തണമെന്ന് താൽപര്യപ്പെടുന്നു. കൂടാതെ നിലവിലെ ഭരണ സമിതിയുടെ പക്കൽ നിന്നും 8 ലക്ഷത്തോളം രൂപ ജോ: രജിസ്ട്രാർ വാങ്ങിയിട്ടുണ്ടെന്നുമാണ് വിവരം. പിണ്ടിമന സഹകരണ സംഘം കൂടാതെ എറണാകുളം ജില്ലയിലെ പല സഹകരണ സംഘങ്ങളിൽ നിന്നും ഇദ്ദേഹം അനധികൃതമായി പണപ്പിരിവ് നടത്തുകയും ഇത് സംബധിച്ച് ധാരാളം പരാതികൾ അങ്ങയുടെ സമക്ഷം ഉണ്ടെന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് വ്യക്തവും സുധാര്യവുമായ ഒരു അന്വേഷണം നടത്തണമെന്നും, അന്വേഷണ റിപ്പോർട്ടിന്റെ ഒരു കോപ്പി എനിക്ക് നൽകണമെന്നും താൽപ്പര്യപ്പെടുന്നു.

സംഘത്തിൽ നിലവിൽ ജോലി ചെയ്ത് വരുന്ന ജോൺസൺ കെ.സി അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിൽ അനധികൃതമായി തുഛമായ വസ്തു ഈട് നൽകി തരപ്പെടുത്തി എടുത്തിട്ടുള്ള കോടികളുടെ വായ്പാ ക്രമക്കേടുകളെ സംബന്ധിച്ച് സുതാര്യമായ ഒരു അന്വേഷണം നടത്തണമെന്ന് താൽപ്പര്യപ്പെടുന്നു.

ഉള്ളടക്കം – 65 പ്രകാരമുള്ള അന്വേഷണ റിപ്പോർട്ട്

cc 1.മുഖ്യമന്ത്രി

  1. സഹകരണ വകുപ്പ് മന്ത്രി
  2. വിജിലൻസ് ഡയറക്ടർ

പിണ്ടിമന ബാങ്ക് തട്ടിപ്പിൻ്റെ കൂടുതൽ വിവരങ്ങളും തെളിവുകളും അടുത്ത ദിവസങ്ങളിൽ പുറത്ത് വിട്ടുന്നതായിരികും

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -