കാസർകോട്: മദ്യ ലഹരിയിൽ കാസർകോട് ബദിയടുക്കയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു. ഉപ്പളിഗെ സ്വദേശിയായ തോമസ് ഡിസൂസയാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ അനുജൻ രാജേഷ് ഡിസൂസയെ പോലീസ് കസ്റ്റഡിയിലെടുത്തു. മദ്യപിച്ചെത്തിയതിനെ തുടർന്നുണ്ടായ വാക്ക് തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് വിവരം. ഇതിനിടെ പിടിച്ചു മാറ്റാനെത്തിയ അയൽവാസിക്കും കുത്തേറ്റു. ഇയാളുടെ നില ഗുരുതമാണെന്നാണ് അറിയാൻ കഴിയുന്നത്.