spot_img
- Advertisement -spot_imgspot_img
Sunday, December 10, 2023
ADVERT
HomeCRIMEയുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ

യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ

- Advertisement -

കൊച്ചി: യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ നായരമ്പലം ചൂരക്കുഴി വീട്ടിൽ ഇപ്പോൾ പറവൂർ വടക്കേക്കര അളക്കം തുരുത്തിൽ താമസിക്കുന്ന ജോസ് (36), കളമശേരി ചെങ്കള തെങ്ങുംകുഴി വീട്ടിൽ സൂര്യദേവ് (25), കളമശേരി പുന്നക്കാട്ടുമൂലയിൽ വിഷ്ണു (26) എന്നിവരെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -

കഴിഞ്ഞ 14 ന് രാത്രി പതിനൊന്നു മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് മുട്ടം യാർഡിന് സമീപമുള്ള വീട്ടിലേക്ക് വരികയായിരുന്ന വിഷ്ണു വീടിനു സമീപത്ത് ദുരൂഹ സാഹചര്യത്തിൽ മൂന്നുപേർ നിൽക്കുന്നത് കണ്ട് ആരാണെന്ന് തിരക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന മൂന്നംഗ സംഘം വിഷ്ണുവിനെ ആക്രമിച്ച് കുത്തി വീഴ്ത്തി. ബഹളം കേട്ട് വീട്ടുകാരെത്തിയപ്പോൾ സംഘം ബൈക്കിൽ രക്ഷപ്പെട്ടു. മറ്റൊരു കേസിൽ ഇവരുടെ കൂട്ടുപ്രതിയായ ആളെ അന്വേഷിച്ച് എത്തിയതാണ് സംഘം.

- Advertisement -

ലഹരിവസ്തുക്കൾ ഉപയോഗിച്ചാണ് ഇവർ എത്തിയത്. സംഭവത്തിനുശേഷം ഒളിവിൽ പോയ മൂന്നുപേരെയും കുസാറ്റിന് സമീപത്തുള്ള വീട്ടിൽ നിന്നാണ് പിടികൂടിയത്. പ്രതികൾ കളമശ്ശേരി, പാലാരിവട്ടം എന്നീ സ്റ്റേഷനുകളിൽ വധശ്രമം, പിടിച്ച്പറി, തുടങ്ങിയ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് ഇൻസ്പെക്ടർ എൽ. അനിൽകുമാർ, എസ്.ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി, സി.പി.ഒമാരായ മാഹിൻ ഷാ അബൂബക്കർ, മുഹമ്മദ് അമീർ, എച്ച്.ഹാരിസ്, കെ.എൻ.മനോജ്, പി.എസ് ജീമോൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -