spot_img
- Advertisement -spot_imgspot_img
Friday, December 2, 2022
ADVERT
HomeCRIMEമുവാറ്റുപുഴയിൽയുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

മുവാറ്റുപുഴയിൽയുവാക്കളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

- Advertisement -

മുവാറ്റുപുഴ: വ്യക്തി വൈരാഗ്യത്തെ തുടർന്ന് യുവാക്കളെ കൊലപ്പെടുത്തുവാൻ ശ്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. ആനിക്കാട് തലപ്പിള്ളിൽ വീട്ടിൽ അമൽ രാജൻ (30), ആനിക്കാട് ഇളംമ്പ്രപുത്തൻപുര വീട്ടിൽ അമൽ നാഥ് (20), ആവോലി പള്ളി പറമ്പിൽ ജസ് വിൻ.പി.ജെയിംസ് (21) എന്നിവരെയാണ് മുവാറ്റുപുഴ പോലിസ് അറസ്റ്റ് ചെയ്തത്.

- Advertisement -

ആനിക്കാട് സ്വദേശി ടോണി ബെന്നി സുഹൃത്ത് ആൻറണി ഷീൻ എന്നിവരെയാണ് ആക്രമിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 10 മണിയോടെ ആനിക്കാട് ആക്വഡേറ്റിന് സമീപമാണ് സംഭവം. സംസാരിച്ച് നിൽക്കുമ്പോൾ ബൈക്കിലെത്തിയ സംഘം പൈനാപ്പിൾ കൃഷിക്ക് ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇൻസ്പെക്ടർ എം.കെ.സജീവ്, എസ്.ഐ സി.കെ.ബഷീർ, എ.എസ്.ഐ മാരായ ജയകുമാർ, സുനിൽ സാമുവൽ, ഇ.റ്റി.സജിമോൻ, അബ്ദുൾ റഹ്മാൻ, സി.പി.ഒ മാരായ ജിസ്മോൻ, അബൂബക്കർ, ഷെഹിൻ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: