താനെ: പ്രഭാതഭക്ഷണം നൽകിയില്ലെന്ന് ആരോപിച്ചു യുവതിക്കുനേരെ വെടിയുതിർത്ത് ഭർതൃപിതാവ്. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം. വയറ്റിൽ വെടിയേറ്റ 42 വയസ്സുകാരിയായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ ഭർതൃപിതാവ് കാശിനാഥ് പാണ്ഡുരംഗ് പാട്ടീലിനെതിരെ (76) കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. രാവിലെ ചായയ്ക്കൊപ്പം പ്രഭാതഭക്ഷണം നൽകാതിരുന്നതിൽ പ്രകോപിതനായാണ് കാശിനാഥ് മകന്റെ ഭാര്യയ്ക്കു നേരെ റിവോൾവറിൽനിന്നു വെടിയുതിർത്തതെന്നു പൊലീസ് പറഞ്ഞു. വീട്ടിലുണ്ടായിരുന്ന ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാശിനാഥിന്റെ മറ്റൊരു മകന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.