spot_img
- Advertisement -spot_imgspot_img
Thursday, November 30, 2023
ADVERT
HomeCRIMEസ്വത്തു തർക്കം: ജ്യേഷ്ഠന്റെ വെടിയേറ്റ് അനുജനും മാതൃസഹോദരനും മരിച്ചു

സ്വത്തു തർക്കം: ജ്യേഷ്ഠന്റെ വെടിയേറ്റ് അനുജനും മാതൃസഹോദരനും മരിച്ചു

- Advertisement -

കാഞ്ഞിരപ്പള്ളി: സ്വത്തിനെച്ചൊല്ലി സഹോദരങ്ങൾ തമ്മിലുണ്ടായ തർക്കത്തിൽ അനുജനും മാതൃസഹോദരനും വെടിയേറ്റു മരിച്ചു. ജ്യേഷ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. മണ്ണാറക്കയം കരിമ്പനാൽ രഞ്ജു കുര്യൻ (50), മാതൃസഹോദരൻ കൂട്ടിക്കൽ പൊട്ടംകുളം മാത്യു സ്കറിയ (പൂച്ചക്കല്ലിൽ രാജു-78) എന്നിവരാണു കൊല്ലപ്പെട്ടത്.

- Advertisement -

രഞ്ജുവിന്റെ ജ്യേഷ്ഠൻ ജോർജ് കുര്യനെ (52) അറസ്റ്റ് ചെയ്തു. തടസ്സം പിടിക്കുന്നതിനിടെയാണു മാത്യുവിനു വെടിയേറ്റത്. രഞ്ജു സംഭവസ്ഥലത്തും അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്ന മാത്യു ഇന്നു പുലർച്ചെ 12.30നുമാണു മരിച്ചത്. ഇന്നലെ വൈകിട്ടു 4നു മണ്ണാറക്കയത്തെ കുടുംബവീട്ടിലാണു സംഭവം.

- Advertisement -

കൊച്ചിയിൽ താമസിച്ച് റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തുകയാണു ജോർജ് കുര്യൻ. ബിസിനസിൽ നഷ്ടം വന്നതോടെ കുടുംബവക സ്ഥലത്തിൽനിന്നു രണ്ടര ഏക്കർ കഴിഞ്ഞ ദിവസം ജോർജ് പിതാവിൽനിന്ന് എഴുതിവാങ്ങിയിരുന്നു.

- Advertisement -

ഈ സ്ഥലത്തു വീടുകൾ നിർമിച്ചു വിൽക്കാനായിരുന്നു ജോർജിന്റെ പദ്ധതിയെന്നും ഇതെച്ചൊല്ലിയുള്ള തർക്കമാണു കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് പറയുന്നു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -