spot_img
- Advertisement -spot_imgspot_img
Friday, September 23, 2022
ADVERT
HomeCRIMEമാരകായുധങ്ങളുമായിയുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

മാരകായുധങ്ങളുമായിയുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

- Advertisement -

കൊച്ചി: യുവാവിനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. കിടങ്ങൂർ വലിയോലിപറമ്പിൽ വീട്ടിൽ ആഷിക് മനോഹരൻ (29), മറ്റൂർ പൊതിയക്കര വല്ലൂരാൻ വീട്ടിൽ ആഷിക് പൗലോസ് (23), കിടങ്ങൂർ ചുങ്കൻ വീട്ടിൽ ജെതിൻ ജോയ് (26) എന്നിവരെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -

ചൊവ്വാഴ്ച വൈകിട്ട് യുദാപുരം കുളപ്പുരക്കാവ് അമ്പലത്തിന് സമീപം വച്ച് കിടങ്ങൂർ സ്വദേശിയായ വിഷ്ണുവിനെ കാർ തടഞ്ഞ് നിർത്തി പ്രതികൾ സംഘം ചേർന്ന് കമ്പിവടിയും മറ്റും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. വ്യക്തി വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. ഇപ്പോൾ അറസ്റ്റിലായവരും മറ്റ് രണ്ട് പേരും ചേർന്നാണ് അക്രമണം നടത്തിയത്. അക്രമണത്തിൽ ഇരു കൈകൾക്കും പരിക്കേറ്റ വിഷ്ണു ചികിത്സയിലാണ്. ആഷിക് പൗലോസിനെ കാപ്പാ നിയമ പ്രകാരം മുൻപ് നാട് കടത്തിയതായിരുന്നു.

- Advertisement -

കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ എൽദോ പോൾ, അഷ്റഫ്, എസ്.സി.പി.ഒ ഷിനോജ് സി..പി.ഒ മാരായ ബെന്നി ഐസക്ക്, ദിലീപ് എന്നിവരാണ് ഉണ്ടായിരുന്നത്.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: