spot_img
- Advertisement -spot_imgspot_img
Thursday, March 28, 2024
ADVERT
HomeCRIMEപൈങ്ങോട്ടൂരിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

പൈങ്ങോട്ടൂരിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ.

- Advertisement -

മുവാറ്റുപുഴ: പൈങ്ങോട്ടൂരിൽ ബാർ ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിലായി. കുമാരമംഗലം ഏഴല്ലൂർപ്ലാന്‍റേഷൻ ഭാഗത്ത് നിന്നും തൊടുപുഴ മണക്കാട് വാടകയ്ക്ക് താമസിക്കുന്ന ചങ്ങനാപറമ്പിൽ വീട്ടിൽ വിഷ്ണു (27), ഏഴല്ലൂർപ്ലാന്‍റേഷൻ കുന്നേൽ വീട്ടിൽ അരവിന്ദ് (26) എന്നിവരെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -

പൈങ്ങോട്ടുരുള്ള ബാർ ഹോട്ടലിലെ ജീവനക്കാരനായ ബിജു.സി.മാത്യുവിനെ ദേഹോപദ്രവം ഏൽപ്പിച്ചതിനു ശേഷം കണ്ണിൽ കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു ഇവർ. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. വിഷ്ണുവിനെതിരെ ആലുവാ, തൊടുപുഴ എന്നീ പോലീസ് സ്റ്റേഷനുകളിലായി പന്ത്രണ്ടോളം കേസുകളുണ്ട്. തൊടുപുഴ സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളുമാണ് വിഷ്ണു .

- Advertisement -

ഇൻസ്പെക്ടർ നോബിൾ മാത്യു, എസ്.ഐ മാരായ ജിയോ മാത്യു, വി.സി.ജോൺ, എ.എസ്.ഐ ഷാൻവി അഗസ്റ്റിൻ, എസ്.സി.പി.ഒ മാരായ റഷീദ്, അജീഷ്കുട്ടപ്പൻ, സി.പി.ഒ മാരായ പ്രയേഷ്, റോബിൻ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടി കൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍റ് ചെയ്തു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -