spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomeCRIMEഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട; സ്ത്രീ ഉൾപ്പെടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു

ഒന്നരക്കോടിയുടെ മയക്കുമരുന്ന് വേട്ട; സ്ത്രീ ഉൾപ്പെടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു

- Advertisement -

കണ്ണൂർ : കണ്ണൂരിൽനിന്ന് ഒന്നരക്കോടിയോളം രൂപ വിപണിവിലവരുന്ന എം.ഡി.എം.എ. ഉൾപ്പെടെയുള്ള മയക്കുമരുന്ന് പിടിച്ച കേസിൽ സ്ത്രീ ഉൾപ്പെടെ മൂന്നുപേരെക്കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. മാർച്ച് 16-ന് അറസ്റ്റിലായ പ്രധാനപ്രതി നിസാം അബ്ദുൾ ഗഫൂറിന്റെ മയക്കുമരുന്ന് വിപണന ശൃംഖലയിൽപ്പെട്ട പുതിയങ്ങാടി ചൂരിക്കാട്ട് വീട്ടിൽ ശിഹാബ് (35), മരക്കാർകണ്ടി ചെറിയ ചിന്നപ്പന്റവിട സി.സി.അൻസാരി (33), 33), ഇയാളുടെ ഭാര്യ ശബ്ന(26) എന്നിവരെയാണ് പോലീസ് അറസ്റ്റ ചെയ്തത്. ഇവരുടെ പക്കൽനിന്നും മയക്കുമരുന്നും കണ്ടെടുത്തിട്ടുണ്ട്. ഇതോടെ കേസിൽ എ അറസ്റ്റിലായവരുടെ എണ്ണം ആറായി.നിസാം അബ്ദുൾ ഗഫൂറിന് പുറമെ, കോയ്യോട് സ്വദേശി അഫ്സൽ, ഭാര്യ ബൾക്കീസ് എന്നിവർ നേരത്തെ പിടിയിലായിരുന്നു.

- Advertisement -


റിമാൻഡിലായിരുന്ന നിസാമിനെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. മറ്റ് രണ്ടുപേരും ജയിലിലാണ്. ഒരു ഗ്രാം എം.ഡി.എം.എ. 1500 രൂപക്കാണ് ആവശ്യക്കാർക്ക് വിറ്റിരുന്നതെന്ന വിവരം നിസാം പോലീസിനോട് വെളിപ്പെടുത്തി. ഒരു ഗ്രാം എം.ഡി.എം.എ അയ്യായിരം രൂപക്ക് മുകളിലുള്ള വിലക്കാണ് പലരും വിൽക്കുന്നതെന്നും ഇയാൾ പറഞ്ഞു.

- Advertisement -

കേസിൽ ഇനിയും അറസ്റ്റുണ്ടാകുമെന്നും
മയക്കുമരുന്ന് വിപണനസംഘത്തിലെ മറ്റുചിലരെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും സി. കമ്മീഷ കണ്ണൂർ അസി. കമ്മീഷണർ പി.പി.സദാനന്ദൻ അറിയിച്ചു. ഇവരുമായി ബന്ധമുള്ള അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തിലെ പ്രധാനി വലയിൽ അകപ്പെട്ടതായി സൂചനയുണ്ട്. ബെംഗളൂരു കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന നിസാമും ഇവരും തമ്മിൽ നടത്തിയ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള രേഖകളും ഇടപാടുകൾക്കായി മൊബൈൽ ഫോൺ വഴി കൈമാറിയ ശബ്ദസന്ദേശങ്ങളും കണ്ടെടുത്തു.

- Advertisement -

നിസാം ദിവസം ഏകദേശം ഒരുലക്ഷം രൂപയുടെ മയക്കുമരുന്ന് ഇടപാട് നടത്തിയതായി രേഖകളുണ്ട്. ഇപ്പോൾ അറസ്റ്റിലായ പ്രതികളും നിസ്സാമും തമ്മിൽ 20000, 30,000 രൂപയുടെ ഇടപാടുകൾ നടന്നതായും കണ്ടെത്തിയിട്ടുണ്ട്. സമീപകാലത്താണ് ഇവർ നിസാമിന്റെ സംഘത്തിൽ ചേരുന്നത്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -