സു.ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ പോലിസ് ഓഫിസറുടെ നേതൃത്വത്തിൽ മൃഗവേട്ട നടത്തിയ സംഭവത്തിൽ രണ്ടു പേർ കൂടി അറസ്റ്റിൽ .നീലഗിരി കയ്യൂന്നി പുളിക്കമാലിൽ സിബി, കണ്ണൂർ വെളളാട് രാജു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മൃഗവേട്ടക്ക് ഉപയോഗിച്ചത് സിബിയുടെ നാടൻ തോക്കാണെന്ന് വനം വകുപ്പ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നാടൻ തോക്ക് ഒളിപ്പിക്കാൻ സംഘത്തിന് സഹായം നൽകിയതിനാണ് രാജുവിനെ കസ്റ്റഡിയിലെടുത്തത്. തോക്ക് നിർമിച്ചു നൽകി നീലഗിരി സ്വദേശി സോമൻ പിടിയിലാകാനുണ്ടെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് തമിഴ്നാട് പോലിസിലുള്ള ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ വേട്ട നടത്തിയത്.ഈ ഉദ്യോഗസ്ഥൻ നിലവിൽ റിമാൻഡിലാണ്.ഇതോടെ കേസിൽ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഏഴായി.തമിഴ്നാട് അതിർത്തി ജില്ലയായ വയനാടും നീലിഗിരിയിയിലും വ്യാപകമായ മൃഗവേട്ടകൾ നടക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു. വനം വകുപ്പ് കർശന ജാഗ്രത കാണിക്കുന്നതിനാൽ ഇത്തരം സംഭവങ്ങൾക്ക് തടയിടാൻ സാധിക്കുന്നുണ്ട്. വന്യമൃഗശല്യം ഏറ്റവും രൂക്ഷമായ പ്രദേശങ്ങളാണ് ഈ അതിർത്തി പ്രദേശങ്ങൾ.