spot_img
- Advertisement -spot_imgspot_img
Thursday, April 18, 2024
ADVERT
HomeCRIMEകോതമംഗലത്ത് വ്യാജവാറ്റു കേന്രം നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

കോതമംഗലത്ത് വ്യാജവാറ്റു കേന്രം നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

- Advertisement -

കോതമംഗലം: വ്യാജവാറ്റു കേന്രം നടത്തിയിരുന്ന സംഘത്തിലെ പ്രധാനി പിടിയില്‍. കുട്ടമ്പുഴ കൂവപ്പാറ സ്വദേശിയായ തൊടക്കര എല്‍ദോസ് (സജി 50) നെയാണ് കുട്ടമ്പുഴ പോലീസ് പിടികൂടിയത്. മാപ്പാനി വനത്തിലാണ് വന്‍വാറ്റുകേന്ദ്രം നടത്തിവന്നിരുന്നത്. പതിനെട്ട് ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും സഹിതമാണ് ഇയാളെ പിടികൂടിയത്.

- Advertisement -

വ്യാജവാറ്റു കേന്രം നടത്തിയിരുന്ന സംഘത്തിലെ കുട്ടാളികളായ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. മാപ്പാനി വനത്തില്‍ വാറ്റുകേന്ദ്രം നടത്തിവരുന്നതായി ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വാറ്റുകേന്ദ്രം കണ്ടെത്തി നടപടി എടുത്തത്. പ്രതിയെ പിടികൂടിയ സംഘത്തില്‍ കുട്ടമ്പുഴ പോലിസ് ഇന്‍സ്പെക്ടര്‍ കെ.എം.മഹേഷ് കുമാര്‍, സബ്ബ് ഇന്‍സ്പെക്ടര്‍ ജോര്‍ജ്ജ്. അസിസ്റ്റന്‍റ് സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അജികുമാര്‍, അനില്‍കുമാര്‍, അജിമോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജോളി, സുബാഷ്, ബോണി എന്നിവരാണ് ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -