കോഴിക്കോട്: യുവതിയെ ആസിഡ് ഒഴിച്ച് കൊലപെടുത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാർ പിടിച്ച് പോലിസിന് കൈമാറി. കണ്ണൂർ നെല്ലിക്കുറ്റി സ്വദേശിയായ യുവതിയാണ് ആക്രമണത്തിനിരയായത്. ഇരിക്കൂർ നെല്ലിക്കുറ്റി കൊശവയൽ സിന്ധു നിവാസിൽ വിഷ്ണു (30) പോലിസ് അറസ്റ്റ് ചെയ്തു.പൊറ്റമ്മലിലെ സ്വകാര്യ തുണിക്കടയിൽ ജോലി ചെയ്യുന്ന യുവതി തൊണ്ടയാടുള്ള ഹോസ്റ്റലിൽ നിന്ന് ജോലിക്കിറങ്ങവെയാണ് വെള്ളിയാഴ്ച കാലത്ത് ആക്രമണമുണ്ടായത്.പരിക്കേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാട്ടുകാർ പിടികൂടിയ പ്രതിയെ നാട്ടുകാർ മർദ്ദിച്ചവശനാക്കിയിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ ഡിസ്ചാർജ് ചെയ്ത് പോലിസ് അറസ്റ്റ് രേഖപെടുത്തി. വധശ്രമത്തിനും, സ്ത്രിത്വം അപമാനിച്ചതിനും കേസ് എടുത്തു.പ്രതി ലഹരിക്കടിമയാണെന്ന് സംശയിക്കുന്നു. വീര്യം കുറഞ്ഞ ആസിഡായതിനാൽ യുവതിക്ക് ഗുരുതരമായ പരിക്കില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.