ഇടുക്കി: സേനാപതിയിൽ ജ്യേഷ്ഠനെ വെടി വെച്ച ശേഷം ഒളിവിൽ പോയ അനുജനെ പൊലീസ് പിടികൂടി. മാവറസിറ്റി കൂനംമാക്കൽ സാൻറോയാണ് പൊലീസിന്റെ പിടിയിലായത്. ജ്യേഷ്ഠൻ സിബിയെ കഴിഞ്ഞ ദിവസമാണ് സാൻറോ എയർ ഗൺ ഉപയോഗിച്ച് വെടി വെച്ചത്. സംഭവത്തിനു ശേഷം ഒളിവിൽ പോയ സാൻറോയെ തൃശ്ശൂരിൽ നിന്നാണ് ഉടുമ്പഞ്ചോല പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
സാൻറോ തൻറെ സുഹൃത്തുക്കളിലൊരാളെ വീട്ടിലേക്ക് വിളിച്ചു കൊണ്ടു വന്നതിനെ തുടർന്നുണ്ടായ വാക്കുതര്‍ക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. പ്രതിയെ തൃശൂരിൽ നിന്നും ഉടുമ്പൻചോലയിൽ എത്തിച്ച് ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തും. വെടിയേറ്റ സിബി അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.