കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ ആയുധം കാട്ടി വാഹനം തട്ടിയെടുത്ത കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. കോട്ടപ്പടി പട്ടരുമഠം പി എച്ച് സുബൈർ (46) ആണ് പെരുമ്പാവൂർ കോടതിയിൽ കീഴടങ്ങിയത്.
കഴിഞ്ഞ മാസം 27ന് കോടതി നിയോഗിച്ച കമ്മീഷൻ കസ്റ്റഡിയിലെടുത്ത വാഹനമാണ് സുബൈർ, സഹോദരൻ ഹമീദ്, ഹമീദിൻ്റെ ഭാര്യ ഫാത്തിമ എന്നിവർ ചേർന്ന് ആയുധം കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തത്. തുടർന്ന് മൂവരും ഒളിവിൽ പോവുകയായിരുന്നു. ഹമീദ്, ഭാര്യ ഫാത്തിമ എന്നിവരെ പോലീസ് നേരത്തെ പിടികൂടിയിരുന്നു. സുബൈറിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയതിന് പിന്നാലെയാണ് സുബൈർ കീഴടങ്ങിയത്.സുബൈറിനെ കോടതി റിമാൻ്റ് ചെയ്തു.
https://newslinekerala24.com/2021/11/11/business/?preview=true&frame-nonce=898452df5c
https://newslinekerala24.com/2021/11/11/chennai/?preview=true&frame-nonce=9a65e68389
വാർത്തകൾമൊബൈലിൽ ലഭിക്കാൻ, വാട്സാപ്പ് ലിങ്ക്,👇👇 https://chat.whatsapp.com/KODoMAp8At93HnTah6lXip
ടെലഗ്രാംലിങ്ക്👇👇 https://t.me/joinchat/WaZS8s7lfgk2YWFl
🌟കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനും വാർത്തകൾ അറിയിക്കാനും ബന്ധപ്പെടുക ✨🌟🌟8848801594🌟⭐✨