കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ പോലീസിനെ ആക്രമിച്ച് വാഹനമോഷണ കേസിലെ പ്രതികളെ രക്ഷപെടാൻ സഹായിച്ച കേസിലെ പ്രതി പിടിയിൽ. കോട്ടപ്പടി പട്ടരുമഠം പി എച്ച് യൂസഫ് (43)നെയാണ് കോട്ടപ്പടി പോലീസ് അറസ്റ്റ് ചെയ്തത്.
പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ചതിനും യൂസഫിനെതിരെ കേസുണ്ട്. ഒക്ടോബർ 29 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോടതി നിയോഗിച്ച കമ്മീഷൻ കസ്റ്റഡിയിലെടുത്ത വാഹനം തട്ടിയെടുത്ത കേസിലെ പ്രതികളെ ഒളിവിൽ താമസിക്കാൻ സഹായിച്ചത് യൂസഫാണെന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പ്രതികളെ കസ്റ്റഡിയിൽ എടുക്കാൻ എത്തിയ പോലീസിനെ യൂസഫ് പ്രതികളും ചേർന്ന് ആക്രമിച്ച് രക്ഷപെടുകയായിരുന്നു.
കോട്ടപ്പടി പോലീസ് സറ്റേഷൻ ഇൻസ്പെക്ടർ ശ്രീജിത്ത്, എസ് ഐ അനിൽ, എഎസ്ഐ ഷിബു മാത്യു, സിവിൽ പോലീസ് ഓഫീസർമാരായ ഷിബു ജോൺ, സുനിൽ കെ ഉസ്മാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
https://newslinekerala24.com/2021/11/01/news-4/
https://newslinekerala24.com/2021/11/01/congress-workers-against-joju-actior-george/
വാർത്തകൾമൊബൈലിൽ ലഭിക്കാൻ, വാട്സാപ്പ് ലിങ്ക്,👇👇 https://chat.whatsapp.com/KODoMAp8At93HnTah6lXip
ടെലഗ്രാംലിങ്ക്👇👇 https://t.me/joinchat/WaZS8s7lfgk2YWFl
🌟കുറഞ്ഞ ചിലവിൽ പരസ്യം ചെയ്യുന്നതിനും വാർത്തകൾ അറിയിക്കാനും ബന്ധപ്പെടുക ✨🌟🌟8848801594🌟⭐✨