കൊച്ചി: ആയുധം കാട്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുത്ത കേസിൽ കോട്ടപ്പടി സ്വദേശികളായ ദമ്പതികൾ അറസ്റ്റിൽ. കോട്ടപ്പടി പട്ടരുമഠം ഹമീദ് (52), ഭാര്യ ഫാത്തിമ (45) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഹമീദിൻ്റെ സഹോദരൻ്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൻ്റെ വായ്പ കുടിശ്ശിക അടക്കാത്തതിനെ തുടർന്ന് വായ്പ നൽകിയ സ്ഥാപനത്തിന് വാഹനം എറ്റെടുത്ത് നൽകാൻ കോടതി കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷൻ കോട്ടപ്പടി പോലീസിനെ സമീപിക്കുകയും പോലീസ് വാഹനം ഏറ്റെടുത്ത് കമ്മീഷന് കൈമാറുകയുമായിരുന്നു. കമ്മീഷൻ വാഹനവുമായി പോകുമ്പോൾ നെടുങ്ങപ്രയിൽ വച്ച് ഹമീദ്, ഹമീദിൻ്റെ ഭാര്യ, സഹോദരൻ സുബൈർ എന്നിവർ ചേർന്ന് വാഹനം തടഞ്ഞ് ആയുധം കാട്ടി ഭീഷണിപ്പെടുത്തി വാഹനം തട്ടിയെടുക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
Also Read
https://newslinekerala24.com/2021/10/30/plus-one/
പെരുമ്പാവൂർ എഎസ്പി അനൂജ് പൽവാളിൻ്റെ നേത്യത്വത്തിൽ പ്രതികളെ കണ്ടെത്തുന്നതിന് പ്രത്യേക സ്വാഡ് രൂപീകരിച്ചിരുന്നു. ഇതേ തുടർന്ന് മൂവരും ഒളിവിൽ പോവുകയായിരുന്നു. പെരുമ്പാവൂർ എഎസ്പി ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കറുപ്പംപടി എസ് ഐ ജയൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് രാത്രി രണ്ടു മണിയോടെ ഞാറക്കലിൽ ഒളിവിൽ കഴിയുകയായിന്ന ഇരുവരെയും കസ്റ്റഡിൽ എടുത്തത്.
ഇവർ തട്ടിയെടുത്ത വാഹനവും രക്ഷപെടാനുപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കാർ ഡ്രൈവർ മലപ്പുറം സ്വദേശി നിഖിലിനെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയിരുന്നു. കഴിഞ്ഞ 29 ന് ഹമീദിൻ്റെ മറ്റൊരു സഹോദരൻ യൂസഫിൻ്റെ വീട്ടിൽ ഒളിവിൽ കഴിയുന്നെന്ന് രഹസ്യവിവരത്തെ തുടർന്ന് എത്തിയ പോലിസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചതിന് ഹമീദിനെതിരെ കോട്ടപ്പടി പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മറ്റൊരു പ്രതിയായ സുബൈറിനു വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
https://newslinekerala24.com/2021/10/31/covid-19/
https://newslinekerala24.com/2021/10/30/wild-baby-elephant/
വാർത്തകൾമൊബൈലിൽ ലഭിക്കാൻ, വാട്സാപ്പ് ലിങ്ക്,👇👇 https://chat.whatsapp.com/KODoMAp8At93HnTah6lXip
ടെലഗ്രാംലിങ്ക്👇👇 https://t.me/joinchat/WaZS8s7lfgk2YWFl