spot_img
- Advertisement -spot_imgspot_img
Saturday, February 4, 2023
ADVERT
HomeCRIMEയുവാവിനെ മർദിച്ച് മാല പൊട്ടിക്കാൻ ശ്രമം: ഒരാൾ പിടിയിൽ

യുവാവിനെ മർദിച്ച് മാല പൊട്ടിക്കാൻ ശ്രമം: ഒരാൾ പിടിയിൽ

- Advertisement -

കൊച്ചി: യുവാവിനെ മർദ്ദിച്ച് മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. നായരമ്പലം കൈതവളപ്പിൽ യദുകൃഷ്ണ (22) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -

പ്രായപൂർത്തിയാകാത്ത ഒരാളെ നേരത്തെ പിടികൂടിയിരുന്നു. കഴിഞ്ഞ 6 ന് ആണ് സംഭവം. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന തിരുവനന്തപുരം തിരുവല്ലം സ്വദേശി മനുവിന്‍റെ കഴുത്തിൽക്കിടന്ന സ്വർണ്ണമാലയാണ് റയിൽവേ സ്റ്റേഷൻ ഓവർ ബ്രിഡ്ജിന് സമീപം വച്ച് പൊട്ടിക്കാൻ ശ്രമിച്ചത്. സുഹൃത്തുക്കൾ ഓടിവരുന്നത് കണ്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നു. സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ എറണാകുളത്ത് നിന്നുമാണ് പിടികൂടിയത്.

- Advertisement -

എസ് ഐമാരായ കെ.വി.ജോയി, എ.യു.സന്തോഷ്കുമാർ, സി പി ഒമാരായ മാഹിൻഷാ അബൂബക്കർ, മുഹമ്മദ് അമീർ, എ.എ.അൻസാർ തുടങ്ങിയവാരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -
error: