spot_img
- Advertisement -spot_imgspot_img
Sunday, December 10, 2023
ADVERT
HomeCRIMEവിദ്യാലയങ്ങളും മറ്റും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ നാല് പേർ പിടിയിൽ

വിദ്യാലയങ്ങളും മറ്റും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തുന്ന സംഘത്തിലെ നാല് പേർ പിടിയിൽ

- Advertisement -

കൊച്ചി: കഞ്ചാവ് വിൽപ്പനക്കാരായ നാല് യുവാക്കൾ അറസ്റ്റിൽ .തേവക്കൽ, കൈലാസ് കോളനി മുറിയങ്കോട്ട് വീട്ടിൽ വൈശാഖ് (29), കങ്ങരപ്പടി പുതുശ്ശേരിമല പുതിയവീട്ടിൽ ഷാജഹാൻ (27), കളമശ്ശേരി ആലയ്ക്കാപ്പിള്ളി വീട്ടിൽ സുമൽ വർഗീസ് (26), കളമശ്ശേരി സൗത്ത് ചെട്ടിമുക്ക് വെളുത്തമണ്ണുങ്കൽ വീട്ടിൽ വർഗീസ് (32) എന്നിവരെയാണ് തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

- Advertisement -

സംഭവവുമായി ബന്ധപ്പെട്ട് ചേലക്കാട്ടിൽ വീട്ടിൽ ചെറിയാൻ ജോസഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് രണ്ടു കിലോയോളം കഞ്ചാവും, തൂക്കാനുപയോഗിക്കുന്ന ഇലക്ട്രോണിക് ഡിജിറ്റൽ ത്രാസും പിടിച്ചെടുത്തു തുടർന്ന് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ചെറിയാൻ ജോസഫുമായി കഞ്ചാവ് ഇടപാടുള്ള പ്രതികൾ അറസ്റ്റിലാകുന്നത്. ഇവർ നിരവധി പ്രാവശ്യം പലയിടങ്ങളിൽ നിന്നും കഞ്ചാവ് വാങ്ങി വിൽപ്പന നടത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവർ ഒരു സംഘമയാണ് പ്രവർത്തിക്കുന്നത്. വർഗീസിന് വിവിധ സ്റ്റേഷനുകളിൽ എട്ട്, വൈശാഖിന് മൂന്ന്, സുമലിന് മൂന്ന് എന്നിങ്ങനെ കേസുകൾ നിലവിലുണ്ട്.

- Advertisement -

എ.എസ്.പി അനൂജ് പലിവാൽ, ഇൻസ്പെക്ടർ വി.എം.കേഴ്സൺ, എസ്.ഐമാരായ കെ.എ.സത്യൻ, ശാന്തി.കെ.ബാബു, മാഹിൻ സലീം, എസ്.സി.പി. ഒമാരായ പി.എസ് സുനിൽകുമാർ, വി.എ.ഇബ്രാഹിം കുട്ടി, കെ.കെ.ഷിബു, ഇ.എസ്.ബിന്ദു, ഇഷാദ പരീത് ഡിസ്ട്രിക്റ്റ് ആൻറി നാർക്കോട്ടിക്ക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് തുടങ്ങിയവരും ചേർന്നാണ് പ്രതികളെ പിടികൂടിയത്. അന്വേഷണം വ്യാപിപ്പിച്ചതായും, ഇവരുടെ സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിച്ചു വരുന്നതായും എസ്.പി കെ. കാർത്തിക്ക് പറഞ്ഞു.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -