
തിരുവനന്തപുരം: യുവതിയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് പിടിയില്‍. വെള്ളറട കൂതാളി കരണ്ടകത്തിന്‍ പാറ സ്വദേശിയായ വിനോദ് (32) ആണ് പൊലീസ് പിടിയിലായത്. ശനിയാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി ഉച്ചത്തില്‍ അസഭ്യം വിളിക്കുകയും കമ്ബി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.
വെള്ളറട സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മൃതുല്‍ കുമാറിന്റ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. എസ്.ഐമാരായ രതീഷ്‌കുമാര്‍, ഉണ്ണികൃഷ്ണന്‍ നായര്‍, എസ്.സി.പി.ഒ സനല്‍കുമാര്‍, സി.പി.ഒ പ്രഭുല്ലകുമാര്‍, ജോസ്, സാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു