കൊച്ചി: കൊച്ചിയിൽ പിടിയിലായ മയക്കു മരുന്ന് സംഘത്തെ നിയന്ത്രിച്ചിരുന്നത് വെറും 20 വയസ് മാത്രം പ്രായമായ ഐശ്യര്യയായിരുന്നു എന്ന് പോലീസ്. ഐശ്യര്യയുടെ നേതൃത്വത്തിലാണ് കൊച്ചി കേന്ദ്രീകരിച്ചു മയക്കു മരുന്നുകള്‍ കൊച്ചിയിലെ ക്യാമ്പസുകളില്‍ എത്തിച്ചിരുന്നത്. മാത്രമല്ല ആഡംബരമായ രീതിയിലാണ് ഇവര്‍ ലഹരിയുടെ വില്‍പ്പനയും ഉപയോഗവും നടത്തിയിരുന്നത്. ഇടപാട് കാര്‍ക്ക് ലഹരി ഉപയോഗിക്കുന്നതിനായി ആഡംബര ഹോട്ടലില്‍ മുറിയും ആഡംബര വാഹനങ്ങളും എടുത്ത് നല്‍കിയിരുന്നു. ഇത്തരത്തില്‍ മയക്ക് മരുന്ന് വിറ്റ് കിട്ടുന്ന പണം ഇവര്‍ ആഡംബര ജീവിതം നയിക്കാനാണ് ഉപയോഗിച്ചിരുന്നത്.
കോളേജി വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വന്‍തോതില്‍ മയക്ക് മരുന്ന് വില്‍പ്പന നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. തമ്മനം സ്വദേശി നിസാം നിയാസ് (20), കളമശേരി എച്ച്.എം.ടി കോളനി സ്വദേശി അജി സാല്‍ (20), മൂലംപിള്ളി സ്വദേശിനി ഐശ്വര്യ പ്രസാദ് (20), ആലപ്പുഴ തിരുവമ്പാടി സ്വദേശി എബിന്‍ മുഹമ്മദ് (22), ആലപ്പുഴ സൗത്ത് ആര്യാട് സ്വദേശി സച്ചിന്‍ സാബു (25), കളമശേരി മൂലേപ്പാടം നഗറില്‍ വിഷ്ണു എസ്.വാര്യര്‍ (20) എന്നിവരാണ് ഇന്നലെ അറസ്റ്റിലായത്.
ഇതില്‍ സച്ചിന്‍ ബാബുവാണ് ബംഗളൂരുവില്‍ നിന്നും മയക്കു മരുന്നുകള്‍ ശേഖരിച്ച് ഇവിടെ എത്തിച്ചിരുന്നത്. സിന്തറ്റിക്ക് മയക്കുമരുന്നുകളും കഞ്ചാവും ആഡംബര വാഹനങ്ങളില്‍ കടത്തിക്കൊണ്ടു വന്ന് കോളേജുകളില്‍ വില്‍ക്കുകയായിരുന്നു ഇവരുടെ തൊഴില്‍. ഇടപ്പള്ളി വി.പി മരയ്ക്കാര്‍ റോഡിലെ ഹരിത നഗറിലുള്ള ഫ്‌ലാറ്റില്‍ നിന്നാണ് ഇവര്‍ അറസ്റ്റിലായത്. 8.3 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന എം എന്ന പേരില്‍ അറിയപ്പെടുന്ന എംഡിഎയാണ് ഇവര്‍ കൂടുതലായി വിറ്റിരുന്നത്. ഇവരുടെ കൈയില്‍ വന്‍തോതില്‍ ലഹരിമരുന്ന് എത്തിയിട്ടുണ്ടെന്നാണ് സംശയിക്കുന്നത്. കൈവശമുണ്ടായവ വിറ്റുതീര്‍ത്തതായാണ് പോലീസ് സംശയിക്കുന്നത്. ഐശ്വര്യയാണ് മയക്കുമരുന്ന് വില്പനയെല്ലാം നിയന്ത്രിച്ചിരുന്നത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.