സംവിധായകൻ റോഷൻ ആൻഡ്രൂസ് ദുൽഖർ സൽമാനെ നായകനാക്കി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ സല്യൂട്ടിന്റെ റിലീസ് ഒടിടിയിൽ എന്നാണ് അറിയുന്നത്. സോണി ലിവിലൂടെയാണ് സല്യൂട്ട് റിലീസ് ചെയ്യുക. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ദുൽഖർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ റിലീസ് ചെയ്യുന്ന തിയതി പ്രഖ്യാപിച്ചിട്ടില്ല. നേരത്തെ തന്നെ സല്യൂട്ട് ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ട് പുറത്ത് വന്നിരുന്നു. ദുൽഖറിൻ്റെ സോഷ്യൽ മീഡിയ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ ലേറ്റെസ്റ്റ്ലി എന്ന വെബൈസ്റ്റാണ് ഇത് വിവരം പുറത്ത് വിട്ടിരിക്കുന്നത്. കോവിഡ് മൂന്നാം തരംഗം ആരംഭിച്ചതോടെ ജനുവരി 14ന് തിയറ്ററുകളിൽ റിലീസ് കാത്തിരുന്ന സല്യൂട്ടിൻ്റെ റിലീസ് മാറ്റിവെക്കുകയായിരുന്നു.
പോലീസ് ഉദ്യോഗസ്ഥനായ അരവിന്ദ് കരുണാകരൻ എന്ന വേഷത്തിലാണ് ദുൽഖർ സല്യൂട്ടിൽ എത്തുന്നത്. ആദ്യമായാണ് ദുൽഖർ ഒരു മുഴുനീളൻ പോലീസ് വേഷം ചെയ്യുന്നത്.ഐപിഎസ് നേടി അവസാനമെത്തുന്ന ഒരു പോലീസ് കഥപാത്രമാണ് ഇതിന് മുമ്പ് ലാൽ ജോസ് ചിത്രം വിക്രമാദിത്യൻ ചിത്രത്തിൽ ദുൽഖർ അവതരിപ്പിച്ചിരുന്നത്. ബോളിവുഡ് താരം ഡയാന പെന്റിയാണ് സല്യൂട്ടിൽ നായികയായി എത്തുന്നത്. ഡയാന പെന്റിയുടെ ആദ്യ മലയാള ചിത്രമാണിത്.തിരക്കഥ ബോബി സഞ്ജനയുടെയാണ് . വേഫെയറർ ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമാണ് സല്യൂട്ട്. അലൻസിയർ,മനോജ് കെ ജയൻ, ലക്ഷ്മി ഗോപാലസ്വാമി, സാനിയ ഇയ്യപ്പൻ, ബിനു പപ്പു, ഗണപതി, വിജയകുമാർ, ബോബൻ ആലുമൂടൻ എന്നിവരും ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്.
