കൊച്ചി: ദുൽഖർ സൽമാനും നിർമാണ കമ്പനിക്കും കേരളത്തിലെ തിയറ്റർ ഉടമകളുടെ സംയുക്ത സംഘടന ഫിയോക് വിലക്ക് ഏർപ്പെടുത്തി . ദുൽഖർ സൽമാൻ്റെ ചിത്രമായ ‘സല്യൂട്ട്’ ഒടിടി റിലീസിന് വിട്ട തീരുമാനത്തെ തുടർന്നാണു നടപടി.
ഫിയോകുമായുള്ള എല്ലാ ധാരണകളും വ്യവസ്ഥകളും തെറ്റിച്ചാണ് സല്യൂട്ട് സിനിമ ദുൽഖർ ഒടിടിക്ക് നൽകിയതെന്ന് ഫിയോക് ആരോപിച്ചു. ജനുവരി 14 ന് സല്യൂട്ട് തിയറ്ററിൽ റിലീസ് നടത്താമെന്ന് എഗ്രിമെന്റ് ഉണ്ടായിരുന്നു. പോസ്റ്ററും അടിച്ചിരുന്നു. ഇത് ലംഘിച്ചാണ് 18 ന് സിനിമ ഒടിടിയിൽ എത്തുന്നതെന്നും സംഘടന അറിയിച്ചു. ദുൽഖറിൻ്റെ നിർമാണ കമ്പനിയായ വേ ഫെയറർ ഫിലിംസാണ് സല്യൂട്ട് നിർമിച്ചത്
തിയറ്ററുകാരെ ആവശ്യമുള്ള സമയത്ത് ഉപയോഗിച്ചുവെന്നും കുറുപ്പ് റിലീസിന്റെ സമയത്തു തിയറ്റർ ഉടമകൾ പരമാവധി പിന്തുണച്ചിരുന്നുവെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. വിലക്ക്കിൻ്റെ കാലാവധി തീരുമാനിച്ചിട്ടില്ലെന്നും ഫിയോക് വ്യക്തമാക്കി.