spot_img
- Advertisement -spot_imgspot_img
Wednesday, September 27, 2023
ADVERT
HomeCinemaഅർച്ചന 31 നോട്ട് ഔട്ട് സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; റിലീസാകുന്നത് 2 പ്ലാറ്റ്ഫോമുകളിൽ

അർച്ചന 31 നോട്ട് ഔട്ട് സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു; റിലീസാകുന്നത് 2 പ്ലാറ്റ്ഫോമുകളിൽ

- Advertisement -

കൊച്ചി : ഐശ്വര്യ ലക്ഷ്മി കേന്ദ്ര കഥാപാത്രമായി എത്തുന്ന അർച്ചന 31 നോട്ട് ഔട്ട് സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 24ന് രണ്ട് സ്ട്രീമിങ് പ്ലാറ്റ്ഫോമിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്. മനോരമ മാക്സ്, സിമ്പ്ലി സൗത്ത് എന്നീ പ്ലാറ്റ്ഫോമുകൾക്കാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം.

മനോരമ മാക്സിലൂടെ ഇന്ത്യയിലും സിമ്പ്ലി സൗത്തിലൂടെ ഇന്ത്യക്ക് പുറത്തുമാണ് ചിത്രം സ്ട്രീം ചെയ്യാൻ ഒരുങ്ങുന്നത്. അതേസമയം സിമ്പ്ലി സൗത്ത് മാത്രമാണ് അർച്ചന 31 നോട്ട് ഔട്ട് ഒടിടി റിലീസ് തിയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. മനോരമ മാക്സ് റിലീസ് തിയതി അറിയിച്ചിട്ടില്ല. ചിത്രം അമസോൺ പ്രൈമിലും പ്രദർശിപ്പിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുമുണ്ട്.

- Advertisement -

ഫെബ്രുവരി 11ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു ലഭിച്ചിരുന്നത്. ഐശ്വര്യ ടൈറ്റിൽ കഥാപാത്രമായിട്ടാണ് സിനിമയിൽ എത്തുന്നത്. നവാഗതനായ അഖില്‍ അനില്‍കുമാറാണ് ചിത്രത്തിന്റെ സംവിധായകൻ.

മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ സംവിധായകൻ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേർന്നാണ് അർച്ചന 31 നോട്ട്ഔട്ട് നിർമ്മിക്കുന്നത്. അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം അഖിലും ചേര്‍ന്നാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഖിലന്റെ തന്നെയാണ് കഥ.

- Advertisement -

ഐശ്വര്യക്ക് പുറമെ ഇന്ദ്രൻസ്, ലുക്ക്മാൻ അവറാൻ, രമേഷ് പിഷാരടി, ഹക്കീം ഷാജഹാൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനകഥാപത്രങ്ങൾ. ജോയൽ ജോജിയാണ് ക്യമറ കൈകാര്യം ചെയ്തിരിക്കുന്നത്. രജത് പ്രകാശനും മാത്തനും ചേർന്നാണ് സിനിമയിലെ ഗാനങ്ങൾക്ക് ഈണം നൽകിയിരിക്കുന്നത്. ഗോപി സുന്ദറാണ് പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്.

- Advertisement -
- Advertisement -
- Advertisement -
Follow US On
416,985FansLike
61,453SubscribersSubscribe
Must Read
- Advertisement -
Related News
- Advertisement -