കൊച്ചി: അതിജീവനത്തിൻ്റെ പെൺകരുത്തുമായി നടി ഭാവന വീണ്ടും സജീവമാവുന്നു. വേട്ടയാടലുകളുടെയും ഒറ്റപെടലുകളുടെ കാലം അതിജീവിച്ച് വീണ്ടും തിരിച്ചെത്തുമ്പോൾ സമൂഹത്തിൻ്റെയും, കലാസാംസ്കാരിക മണ്ഡലങ്ങളിലേയും കൂടുതൽ പിന്തുണ നേടിയെടുത്തത് ഭാവനക്ക് കൂടുതൽ കരുത്തു പകരുന്നു. വീണ്ടും വാർത്തകളിൽ നിറയുന്ന ഭാവന തിരിച്ചറിവിൻ്റെ കൂടുതൽ ദിശകളിലേക്ക് കടന്നു ചെല്ലാൻ ധൈര്യം കാണിച്ചു.
6 വർഷം മുന്നെയാണ് കൊച്ചിയിൽ നടി ഭാവന ആകമണത്തിനിരയാവുന്നത്.നടൻ ദിലീപ് പ്രതിചേർക്കപെട്ട ഈ കേസിൽ നിർണായക ഘട്ടത്തിലാണ്. ഇഴഞ്ഞു നീങ്ങുന്ന വിചാരണകളെ പെൺകരുത്തു കൊണ്ട് നേരിട്ടാണ് ഭാവന ശ്രദ്ദേയമാവുന്നത്. ഏറ്റവും ഒടുവിൽ നീതി തേടി രാഷ്ട്രപതിയിൽ എത്തി നിൽക്കുന്നു.
തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മുഖ്യ അതിതിഥിയായിരുന്നു ഭാവന. കേരളത്തിൻ്റെ റോൾ മോഡലെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാനും, ഭാവനയ്ക്കൊപ്പം കേരളമെന്ന മുഖ്യമന്ത്രിയുടെ സന്ദേശവും ഭാവന കൂടുതൽ കരുത്തിൻ്റെ പ്രതികമാവുമ്പോൾ പ്രതികരണത്തിൻ്റെ പെൺശബ്ദമായി ഇനിയും വളർന്നു വരും.