ചെന്നൈ: തമിഴ്നാട്ടിൽ നടുറോഡിൽ പുള്ളിപ്പുലിയെ കാട്ടുപന്നികൾ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. പുള്ളിപ്പുലിയെ കാട്ടുപന്നികൾ ചേർന്ന് ആക്രമിച്ച് കൊലപ്പെടുത്തുകയാണെന്ന് തോന്നാം. എന്നാൽ വാഹനാപകടത്തിൽ ചത്ത പുലിയെയാണ് കാട്ടുപന്നികൾ കടിച്ചുകുടയുന്നത്.
A rare sight for on road commuters in Hasanur to kollegal road@NewIndianXpress @XpressBengaluru @KannadaPrabha @Cloudnirad @Amitsen_TNIE @KumarPushkarifs @mahesh_ifs @ParveenKaswan @ifs_yedukondalu @aranya_kfd @moefcc @byadavbjp @wildmysuru @NammaKarnataka_ @tdkarnataka pic.twitter.com/oWzNSv8N4T
— Bosky Khanna (@BoskyKhanna) May 5, 2022
ഈറോഡ് ജില്ലയിൽ ഹസന്നൂർ വനത്തിലൂടെ കടന്നുപോകുന്ന റോഡിൽ കഴിഞ്ഞദിവസം പുലർച്ചെയാണ് സംഭവം.മൂന്ന് കാട്ടുപന്നികൾ ചേർന്നാണ് പുള്ളിപ്പുലിയെ ആക്രമിക്കുന്നത്.
വാഹനമിടിച്ച് ചത്ത പുലിയെയാണ് കാട്ടുപന്നികൾ കടിച്ചുകുടയുന്നത്. പുലിയുടെ തലയിലും മറ്റുമായി
കാട്ടുപന്നികൾ കടിക്കുന്നതും പുലിയുടെ ശരീരത്തിൽ നിന്ന് ചോര വാർന്നൊഴുകുന്നതും വീഡിയോയിൽ വ്യക്തമാണ്.