പാശ്ചാത്യ രാജ്യങ്ങളുടെ നിയമവിരുദ്ധമായ ഉപരോധങ്ങൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മറികടന്ന് റഷ്യ ആത്യന്തികമായി കൂടുതൽ ശക്തവും കൂടുതൽ സ്വതന്ത്രവുമായി ഉയർന്നുവരുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വ്യാഴാഴ്ച പറഞ്ഞു.
ഉക്രെയ്‌നിലെ സൈനിക നടപടിക്ക് പകരം റഷ്യൻ സുരക്ഷക്ക് മറ്റൊരു മാർഗവുമില്ലെന്നും ഏതെങ്കിലും തരത്തിലുള്ള ഹ്രസ്വകാല സാമ്പത്തിക നേട്ടത്തിനായി തങ്ങളുടെ പരമാധികാരത്തിൽ വിട്ടുവീഴ്ച ചെയ്യുന്നത് അംഗീകരിക്കാൻ കഴിയുന്ന രാജ്യമല്ല റഷ്യയെന്നും പുടിൻ പറഞ്ഞു.
“എന്തായാലും നിങ്ങൾ ഈ ഉപരോധങ്ങൾ ഏർപ്പെടുത്തുമായിരുന്നു,” “ചില ചോദ്യങ്ങളും പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും ഉണ്ട്, എന്നാൽ മുൻകാലങ്ങളിൽ ഞങ്ങൾ അവയെ തരണം ചെയ്തിട്ടുണ്ട്, ഞങ്ങൾ അവയെ മറികടക്കും.”റഷ്യൻ സർക്കാരിന്റെ യോഗത്തിലാണ് പുടിൻ്റെ പ്രസ്ഥാവന. റക്ഷ്യക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്ന രാജ്യങ്ങൾ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും പുടിൻ പറഞ്ഞു