പാലക്കാട് : ബസിനു മുകളിൽ കയറി സഞ്ചരിച്ച യാത്രക്കാർക്ക് മുകളിൽ കയറി തന്നെ ടിക്കറ്റ് നൽകിയ ഒരു കണ്ടക്ടറുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. സ്വകാര്യ ബസിനുള്ളിലെ തിരക്ക് അതിരുകടന്നപ്പോഴാണ് യാത്രക്കാർ മുകളിലേയ്ക്ക് കയറിയത്. ഇവർ ടിക്കറ്റെടുത്തിരുന്നില്ല. ഇതോടെയാണ് കണ്ടക്ടറും പിന്നാലെ കയറി എല്ലാവർക്കും ടിക്കറ്റ് നൽകിയത്. പാലക്കാടാണ് സംഭവം നടന്നത്. നെന്മാറ – വല്ലങ്ങി വേലയുടെ ഭാഗമായി നടന്ന വെടിക്കെട്ടു കണ്ടു മടങ്ങിയ യാത്രക്കാരായിരുന്നു ബസിലുണ്ടായിരുന്നത്.
അതേസമയം അപകടകരമായ രീതിയിലായിരുന്നു യാത്രക്കാരുടെ സഞ്ചാരം. കണ്ടക്ടർ മുകളിൽ നിന്നു ടിക്കറ്റ് നൽകുന്നതിനിടെ ബസ് മുന്നോട്ട് നീങ്ങുന്നതും പ്രചരിക്കുന്ന വീഡിയോയിൽ കാണാം.