കീവ്: കിഴക്കൻ യുക്രെയ്നിൽ റഷ്യ ആക്രമണം ശക്തമാക്കി. വ്യവസായ മേഖലയായ ഡോൺബാസിലും സമീപമുള്ള ഡോണെറ്റ്സ്ക്, ഹർകീവ് എന്നിവിടങ്ങളിലും തുടരെ മിസൈൽ ആക്രമണമുണ്ടായി. മുങ്ങിക്കപ്പലുകൾ ഉൾപ്പെടെ റഷ്യയുടെ 20 പടക്കപ്പലുകൾ കരിങ്കടലിൽ സജ്ജമായി നിൽക്കുന്നു. യുക്രെയ്ൻ തീരമേഖലയിൽ കനത്ത ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ഇതേസമയം, റഷ്യൻ സേന പിടിച്ച ഹഴ്സൻ നഗരത്തിലെ ടെലിവിഷൻ ടവറിനു സമീപം യുക്രെയ്ൻ കനത്ത പ്രത്യാക്രമണം നടത്തി.

റഷ്യൻ സേന പിൻവാങ്ങിയ മരിയുപോളിൽ പകർച്ചവ്യാധി ഭീഷണിയുണ്ട്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനും യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തിയ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് റഷ്യൻ സേന കനത്ത നാശമുണ്ടാക്കിയ പട്ടണങ്ങൾ സന്ദർശിച്ചു. കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയ ബുച്ചയിൽ രാജ്യാന്തര ഏജൻസിയുടെ അന്വേഷണം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. മരിയുപോളിലെ അസോവാസ്റ്റൽ സ്റ്റീൽ പ്ലാന്റിൽ യുക്രെയ്ൻ പോരാളികൾക്കൊപ്പം കുടുങ്ങിയ ആയിരത്തോളം പേരെ രക്ഷപ്പെടുത്തുന്നതിനുള്ള യുഎൻ പദ്ധതിക്ക് പുട്ടിൻ സമ്മതം നൽകിയതായും പറഞ്ഞു.

നാറ്റോ രാജ്യങ്ങളായ പോളണ്ടിനും ബൾഗേറിയയ്ക്കും പ്രകൃതിവാതകം നൽകുന്നതു നിർത്തിയ റഷ്യൻ നടപടിയെ പ്രതിരോധിക്കാൻ യൂറോപ്യൻ രാജ്യങ്ങൾ സംയുക്തശ്രമം തുടങ്ങി. വില റൂബിളിൽ നൽകണമെന്ന പുട്ടിന്റെ ആവശ്യം അംഗീകരിക്കില്ലെന്ന് തീരുമാനിച്ചിട്ടുണ്ട്. ബൾഗേറിയൻ തുറമുഖമായ വർനയിലൂടെ യുക്രെയ്നിൽ നിന്നുള്ള ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ ഇരുരാജ്യങ്ങളും ധാരണയായി.

I have arrived in Ukraine after visiting Moscow.
— António Guterres (@antonioguterres) April 27, 2022
We will continue our work to expand humanitarian support & secure the evacuation of civilians from conflict zones.
The sooner this war ends, the better – for the sake of Ukraine, Russia, and the world.
പിടിച്ചെടുത്ത യുക്രെയ്ൻ പ്രദേശങ്ങളിൽ വ്യാജ ഹിതപരിശോധന നടത്താൻ റഷ്യ നീക്കം നടത്തുന്നതായി യുഎസ് ആരോപിച്ചു. റഷ്യ സൈനിക നടപടി അവസാനിപ്പിക്കുംവരെ യുഎസും നാറ്റോയും യുക്രെയ്നിനു സഹായം തുടരുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കി.