റഷ്യയ്ക്ക് വൻ തിരിച്ചടി നൽകി വീണ്ടും യുക്രെയ്ൻ സേനയുടെ മുന്നേറ്റം. കരിങ്കടലിലെ സ്നേക്ക് ഐലൻഡിന് സമീപം മറ്റൊരു റഷ്യൻ യുദ്ധക്കപ്പൽ തകർത്തതായി റിപ്പോർട്ട്. റഷ്യൻ നിയന്ത്രണത്തിലുള്ള ചെറിയ ദ്വീപിലെ മിസൈൽ പ്രതിരോധ സംവിധാനം കൂടിയാണ് സായുധ ഡ്രോൺ തകർത്തതെന്ന് യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.
കരിങ്കടലിൽ ദ്വീപിന് സമീപം ഒരു റഷ്യൻ കപ്പൽ നശിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ യുക്രെയ്നിന്റെ സായുധ സേന പുറത്തുവിട്ടിട്ടുണ്ട്. യുക്രേനിയൻ ഡ്രോണിൽ നിന്ന് വിക്ഷേപിച്ച മിസൈൽ ബയ്രക്തർ ടിബി 2 റഷ്യൻ യുദ്ധക്കപ്പലിനെ തകർക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
Ukrainian Bayraktar TB2 destroyed another Russian ship. This time the landing craft of the "Serna" project. The traditional parade of the russian Black Sea fleet on May 9 this year will be held near Snake Island – at the bottom of the sea. pic.twitter.com/WYEPywmAwX
— Defence of Ukraine (@DefenceU) May 7, 2022
ബ്ലാക്ക് ആൻഡ് വൈറ്റിലുള്ള ഓവർഹെഡ് ഫൂട്ടേജിൽ ഒരു ഡ്രോൺ കപ്പലിൽ മുകളിലെത്തുന്നതും തൊട്ടുപിന്നാലെ കപ്പൽ പൊട്ടിത്തെറിക്കുന്നതും കാണിക്കുന്നുണ്ട്. റഷ്യയുടെ ഏറ്റവും പ്രധാനപ്പെട്ടതും ശക്തവുമായ യുദ്ധക്കപ്പലുകളിൽ ഒന്നിന് മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടമുണ്ടായതിനാൽ വലിയ വിജയം നേടിയതായി കഴിഞ്ഞ മാസം യുക്രെയ്ൻ അവകാശപ്പെട്ടിരുന്നു.
ЗСУ подбили российский корабль "Адмирал Макаров" — Гончаренко. / #Украина pic.twitter.com/CAqCWQXSOl
— Алибаба (@CaucasianRebel) May 6, 2022